സമാനതകളില്ലാത്ത ചാരുതയാണ് പട്ടുമലയ്ക്ക്. ചെങ്കുത്തായ ഗിരിശൃംഖങ്ങള്‍, കുഞ്ഞരുവികള്‍, തേയിലത്തോട്ടങ്ങളുടെ ഹരിതാഭ... പട്ടുമലയുടെ കാഴ്ചകള്‍ ഇങ്ങനെ നീളുന്നു. ഈ അനശ്വര സുന്ദരപ്രദേശത്തു കൂടിയുള്ള പ്രഭാത സവാരിനടത്തിയാല്‍ സജീവമായ പുലരിയാണ് പ്രകൃതിയുടെ ഏറ്റവും വലിയ അനുഗ്രഹമെന്ന് നമുക്ക് തോന്നിപ്പോകും. കുന്നിന്‍ മുകളില്‍ പൂര്‍ണമായും ഗ്രാനൈറ്റില്‍ നിര്‍മിച്ച വേളാങ്കണ്ണി മാതാവിന്റെ പള്ളി കാണാം. തൊട്ടടുത്തു തന്നെ മനോഹരമായ പൂന്തോട്ടം.
സ്വസ്ഥമായ അന്തരീക്ഷവും കാടിന്റെ നൈർമല്യവും അടുത്തറിയാൻ ഒരുപാട് സ്വദേശീയ സഞ്ചാരികൾ ഇവിടെ എത്തുന്നു.
പാലക്കാട് ജില്ലയിലെ സൈലൻറ് വാലി സംരക്ഷിത വനമേഖലയിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ വെള്ളച്ചാട്ടമാണ് പാത്രക്കടവ് വെള്ളച്ചാട്ടം.
ഈ പ്രദേശം വനത്താലും വെള്ളത്താലും ചുറ്റപ്പെട്ടിരിക്കുന്നു.കാട്ടുയാത്ര ആഗ്രഹിക്കുന്ന സഞ്ചാരികളുടെ പറുദീസയാണ് പൂയംകുട്ടി.