പുഴകളുടെ നാട് എന്ന അര്‍ഥത്തിലാണ് ആറളം (ആറിന്റെ അളം) എന്നു പേര് വന്നത്. വടക്കുകിഴക്കായി പശ്ചിമഘട്ട മലമടക്കുകളാലും തെക്കുപടിഞ്ഞാറ് ആറളം പുഴയാലും കാല്‍ത്തളയിടപ്പെട്ട പ്രകൃതിരമണീയമായ സ്ഥലമാണ് ആറളം ഫാമും വന്യജീവി സങ്കേതവും. വിശുദ്ധ ബാവലിപ്പുഴയുടെ നീരൊഴുക്കിനാല്‍ ഫലഭൂയിഷ്ഠമായ മനോഹര ഭൂപ്രദേശമാണിത്. വളപട്ടണം പുഴയുടെ പ്രധാന നീര്‍ച്ചാലായ ചീങ്കണ്ണിപ്പുഴയുള്‍പ്പെടെ ചെറുതും വലുതുമായ നിരവധി അരുവികളും തോടുകളും ഈ വന്യജീവിസങ്കേതത്തിനുള്ളിലൂടെയും അതിരുകളിലൂടെയും ഒഴുകുന്നുണ്ട്
കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തു സ്ഥിതി ചെയ്യുന്ന വന്യജീവി സങ്കേതമാണ് കണ്ണൂർ ജില്ലയിലെ ആറളം. 55 സ്ക്വയർ കിലോമീറ്ററിൽ പരന്നു കിടക്കുന്ന ഈ വന്യജീവി സങ്കേതം രൂപീകൃതമായത് 1984 ൽ ആണ്. വടക്കു കർണാടകയിലെ ബ്രഹ്മഗിരി വന്യജീവി സങ്കേതവുമായും കിഴക്ക് വയനാട്, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളുമായും തെക്കു ചീങ്കണ്ണി പുഴയുമായും പടിഞ്ഞാറു ആറളം ഫാമുമായും ആറളം അതിർത്തി പങ്കിടുന്നു
വേനല്‍ക്കാലത്തും നിറഞ്ഞൊഴുകുന്ന പുഴ, ഒട്ടും ചോര്‍ന്നു പോകാത്ത പച്ചപ്പ്, എല്ലാക്കാലത്തും കുളിര്‍മ്മ പകരുന്ന പ്രകൃതി അതാണ് ജാനകിക്കാട്
പണ്ട് മൂന്നു മലകൾ അടുപ്പ് കല്ലുകൾ പോലെ ചേർത്ത് വച്ച് അടുപ്പ് കൂട്ടി ആഹാരം പാകം ചെയ്ത്, ശിവനും പാർവതിയും ഇവിടെ വസിച്ചിരുന്നു എന്നാണ് വിശ്വാസം
വളപട്ടണം പുഴയുടെ പ്രധാന നീർച്ചാലായ ചീങ്കണ്ണിപ്പുഴ, ബാവലിപ്പുഴ എന്നിവയുൾപ്പെടെ നിരവധി ചെറുതും വലുതുമായ അരുവികളും തോടുകളും ഈ വന്യജീവിസങ്കേതത്തിനുള്ളിലൂടെയും അതിരുകളിലൂടെയും ഒഴുകിയിറങ്ങുന്നു
കുട്ടികൾക്ക് കളിക്കാൻ ചെറിയ ഒരു പാർക്ക് മുകളിൽ ഉണ്ട്. വൈകുന്നേരം ആണ് പോകാൻ പറ്റിയ സമയം.
കടലും, കായലും അതിരു പങ്കിടുന്ന അഴിമുഖവും, ശാന്തമായ കായലും, ആർത്തലച്ചെത്തുന്ന തിരമാലകളും .കലിനും കായലിനുമൊപ്പമുള്ള കണ്ടൽക്കാടുകളും കാണാൻ പ്രത്യേക ഭംഗിയാണ്
സമുദ്രനിരപ്പിൽ നിന്നും 2500 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ പാറയിലേക്ക് എത്തണമെങ്കിൽ ഏതാണ്ട് അരകിലോമീറ്ററോളം കുത്തനെയുള്ള പാറയിൽകൂടി നടക്കണം
കേരളത്തിലെ ജൈവ ജന്തു വൈവിധ്യങ്ങളുടെ പരിച്ഛേദമാണിവിടം. മഴക്കാലമായ ജൂലൈ മുതൽ സെപ്റ്റംബർ വരെ പൂർണ്ണതോതിൽ വെള്ളച്ചാട്ടത്തിൻ്റെ ഭംഗി ആസ്വദിക്കാനാവും.