ജാനകിക്കാട്

 

കോഴിക്കോട് ജില്ലയിലെ ഇക്കോ ടൂറിസം പട്ടികയിലേക്ക് 2008 ൽ ചേർത്തുവച്ച ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് ജാനകിക്കാട്. കുറ്റ്യാടിയിൽനിന്ന് ഏഴു കിലോമീറ്റർ അകലെ മരുതോങ്കര പഞ്ചായത്തിലാണ് ജാനകിക്കാട്. കോഴിക്കോട് നിന്ന് 60 കിലോമീറ്റർ ദൂരമുണ്ട്. മുന്‍ കേന്ദ്രമന്ത്രിയായിരുന്ന വി.കെ.കൃഷ്ണമേനോന്റെ സഹോദരി വി.കെ ജാനകിയമ്മയുടെ എസ്‌റ്റേറ്റായിരുന്നു ഒരു കാലത്ത് ഇത്. പിന്നീട് നീണ്ട നിയമയുദ്ധത്തിനൊടുവില്‍ 100 ലധികം ഹെക്ടർ വരുന്ന ഭൂമി സര്‍ക്കാരിന്റെ കൈവശമായി. അങ്ങനെയാണ് ജാനകിക്കാട് എന്ന പേരും വീണത്.

കുറ്റ്യാടി പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന കാടാണ് ജാനകിക്കാട്. പ്രകൃതി മനോഹരമായ ശുദ്ധവായു കിട്ടുന്ന പച്ചപ്പ് നിറഞ്ഞ സ്ഥലം, ജൈവവൈവിധ്യങ്ങളുടെ കലവറയായ ഈ കാട്, കാടിനെ സ്നേഹിക്കുന്നവര്‍ ഒരിക്കലെങ്കിലും സന്ദര്‍ശിക്കേണ്ട സ്ഥലമാണ്. ഏകദേശം 113 ഹെക്ടർ വിസ്തീർണ്ണമാണ് ജാനകി കാടിനുള്ളത്. വേനല്‍ക്കാലത്തും നിറഞ്ഞൊഴുകുന്ന പുഴ, ഒട്ടും ചോര്‍ന്നു പോകാത്ത പച്ചപ്പ്, എല്ലാക്കാലത്തും കുളിര്‍മ്മ പകരുന്ന പ്രകൃതി അതാണ് ജാനകിക്കാട്. നട്ടുച്ചയ്ക്ക് പോലും സൂര്യകിരണങ്ങള്‍ എത്തിനോക്കാന്‍ മടിയ്ക്കുന്ന ഈ പച്ചപ്പിന് നടുവിലൂടെയുള്ള യാത്ര ഒരു ഹരം തന്നെയാണ്. ഈ യാത്ര മാത്രം മതി കാടിനെ ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ക്ക് ജാനകികാടിനെ ഇഷ്ടമാവാന്‍. വിവിധയിനം പൂമ്പാറ്റകളുടെ കേന്ദ്രം കൂടിയാണ് ഈ കാട്. മുള്ളൻപന്നിയും, മലയണ്ണാനും, മുയലും, കുരങ്ങനും ചില സമയങ്ങളിൽ മാനുകളും വരാറുണ്ടെന്ന് ഇവിടുത്തെ .ഗാര്‍ഡ് പറഞ്ഞു

 

 

Location Map View

 


Share

 

 

Nearby Attractions

ആറളം


പുഴകളുടെ നാട് എന്ന അര്‍ഥത്തിലാണ് ആറളം (ആറിന്റെ അളം) എന്നു പേര് വന്നത്

പാലുകാച്ചി മല


പണ്ട് മൂന്നു മലകൾ അടുപ്പ് കല്ലുകൾ പോലെ ചേർത്ത് വച്ച് അടുപ്പ് കൂട്ടി ആഹാരം പാകം ചെയ്ത്, ശിവനും പാർവതിയും ഇവിടെ വസിച്ചിരുന്നു എന്നാണ് വിശ്വാസം

കൊട്ടിയൂർ(ആറളം) വന്യജീവി സങ്കേതം


വളപട്ടണം പുഴയുടെ പ്രധാന നീർച്ചാലായ ചീങ്കണ്ണിപ്പുഴ, ബാവലിപ്പുഴ എന്നിവയുൾപ്പെടെ നിരവധി ചെറുതും വലുതുമായ അരുവികളും തോടുകളും ഈ വന്യജീവിസങ്കേതത്തിനുള്ളിലൂടെയും അതിരുകളിലൂടെയും ഒഴുകിയിറങ്ങുന്നു

Checkout these

പാണ്ഡവൻ പാറ ആലപ്പുഴ


കാടും മലയും കുന്നും പാറയും സ്വന്തമായിട്ടില്ലാത്ത ആലപ്പുഴകാരന് ഇങ്ങനെ ഒന്ന് അറിയുമ്പോൾ 10 ലഡ്ഡുവെങ്കിലും ഒരുമിച്ചു പൊട്ടും

ബീയ്യം കായൽ


മാണൂരിൽ നിന്നും ഉദ്ഭവിക്കുന്ന മാണൂർ കായൽ ഒഴുകി ബീയ്യത്ത് എത്തുമ്പോൾ പേര് മാറി ബീയ്യം കായൽ ആവുന്നു

പയ്യാമ്പലം ബീച്ച്


ഈ കടൽത്തീരം അതിന്റെ പ്രകൃതിസൗന്ദര്യത്തിന് പേരുകേട്ടതും ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രവുമാണ്.

ചമ്രവട്ടം പാലം


മലപ്പുറം ജില്ലയിലെ പൊന്നാനിയേയും തിരൂരിനേയും ഭാരതപ്പുഴക്കു കുറുകെ പാലം നിർമ്മിച്ച് ഇതിലൂടെ ബന്ധിപ്പിച്ചിരിക്കുന്നു

പാഞ്ചാലിമേട്


പൊന്നമ്പലമേട്ടിൽ തെളിക്കുന്ന മകരവിളക്ക് പാഞ്ചാലിമേട്ടിൽ നിന്നും വ്യക്തമായി കാണാം

;