കടല്തീരത്തിന്റെ സൗന്ദര്യം ആസ്വദിക്കാന് പറ്റിയവിധം ഒരുക്കിയിരിക്കുന്ന നടപ്പാതയാണ് ഇവിടെ സഞ്ചാരികളെ ആകര്ഷിക്കുന്ന ഒരു പ്രധാന കാര്യം
ചെറുപാറക്കെട്ടുകള് നിറഞ്ഞതാണ് കോട്ടയോട് ചേര്ന്ന കടല് തീരം. എന്നാല്, തികച്ചും ശാന്തമാണ് ബീച്ച്.
കേരള -കര്ണാടക അതിര്ത്തിയെ വെള്ളിക്കൊലുസ്സണിയിക്കുന്ന മനോഹര ജലപാതം.200അടിയോളം ഉയരത്തില് നിന്ന് കുത്തനെയുള്ള പറക്കെട്ടിലൂടെയാണ് അളകാപുരി താഴേക്ക് പതിക്കുന്നത് .ശക്തിയോടെ വീണു പൊട്ടിച്ചിതറി പാല്നുരകളായി മാറുന്നു .പിന്നെ കാനന ഭംഗി നുകര്ന്ന് ശന്തതയോടെയുള്ള ഒഴുക്ക് .എത്ര കണ്ടാലും മതി വരാത്ത കാഴ്ച
മുറിയങ്കണി പുഴയുടെ കുറുകെ ഉള്ള ഈ പാലം രണ്ടു പ്രദേശങളെ ഒന്നാക്കൂകയും ചെയ്യുന്നു
ഒരു ഭാഗത്ത് പശ്ചിമഘട്ട മലനിരകള് നീണ്ട് കിടക്കുന്നത് അതിന്റെ പ്രകൃതി ഭംഗിക്ക് മാറ്റ് കൂട്ടുന്നു
ഡച്ച് കൊട്ടാരം എന്നും അറിയപ്പെടുന്ന മട്ടാഞ്ചേരി കൊട്ടാരം കൊച്ചിയിലാണ് സ്ഥിതി ചെയ്യുന്നത്