പത്തനംതിട്ട ജില്ലയിലെ കോന്നി വനമേഖലയിൽ സ്ഥിതി ചെയ്യുന്ന അണക്കെട്ടാണ് മൂഴിയാർ ഡാം. കക്കാട് ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്റ്റ് ഈ ഡാമിലെ ജലം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. 192. 5 മീറ്റർ ആയാണ് ജലനിരപ്പിന്റെ പരിധി നിശ്ചയിച്ചിരിക്കുന്നത്.. KSEB, ആണ് നിയന്ത്രണം
പണ്ട് മൂന്നു മലകൾ അടുപ്പ് കല്ലുകൾ പോലെ ചേർത്ത് വച്ച് അടുപ്പ് കൂട്ടി ആഹാരം പാകം ചെയ്ത്, ശിവനും പാർവതിയും ഇവിടെ വസിച്ചിരുന്നു എന്നാണ് വിശ്വാസം
സ്വസ്ഥമായ അന്തരീക്ഷവും കാടിന്റെ നൈർമല്യവും അടുത്തറിയാൻ ഒരുപാട് സ്വദേശീയ സഞ്ചാരികൾ ഇവിടെ എത്തുന്നു.