കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ പാനൂർ മുനിസിപ്പാലിറ്റിയിൽ ഉൾപ്പെടുന്ന ഒരു പ്രകൃതിരമണീയമായ ഒരു സ്ഥലം ആണ് കനകമല. കനകമഹർഷി തപസ്സുചെയ്തു എന്ന് വിശ്വസിക്കപ്പെടുന്ന ഇടം കാരണം കനകമല എന്ന് അറിയപ്പെടുന്നു എന്നും സ്വർണ്ണം മൂടിയ മലയായത് കാരണം മലയ്ക് അങ്ങനെ പേര് വന്നു എന്നും പറയപ്പെടുന്നു
എന്ത് തന്നെയായാലും സമുദ്ര നിരപ്പില്‍ നിന്ന് 150 മീറ്ററില്‍ കൂടുതല്‍ ഉയര്‍ന്ന പ്രദേശമായത് കൊണ്ട് സഞ്ചാരികളുടെ ഒരു ഇഷ്ട ഇടം ആണ് കനകമല. ജൈവ വൈവിധ്യങ്ങളുടെ സമ്പന്നകേന്ദ്രമാണ് കനകമല. ഒട്ടേറെ ഐതിഹ്യങ്ങളുള്ള കനകമലയുടെ കിഴക്കന്‍ ചെരിവുകളില്‍ കാണുന്ന നിത്യഹരിത വനത്തില്‍ ഉണ്ടാകുന്ന ഏതാനും വൃക്ഷങ്ങളെയും, ഒട്ടനവധി ഔഷധികളെയും വള്ളിക്കാവുകളെയും ഷഡ്പദ ഭോജിയായ ഡ്രോസിറ എന്ന സസ്യത്തെയും കണ്ടുവരുന്നു.
കാട്ടുപൂച്ച, വെരുക്, മുള്ളന്‍പന്നി, കല്ലുണ്ണ(മരപ്പട്ടി) തുടങ്ങിയ വന്യജീവികളുടെയും പനങ്കാക്ക, തീക്കുരുവി, വേലിത്തത്ത, തിത്തിരി പക്ഷി, ബുള്‍ബുള്‍, ആനറാഞ്ചി, കാടുമുഴക്കി തുടങ്ങിയ പക്ഷികളുടെയും സതേണ്‍ ബേര്‍ഡ് വിംഗ്, ബ്ളൂബോട്ടില്‍, ക്രിംസണ്‍ റോസ്, ബാരോനറ്റ്, പാന്‍സി, പീകോക്ക്, ബ്ളൂമോര്‍മണ്‍ തുടങ്ങി വിവിധ ഇനം ചിത്രശലഭങ്ങളുടെയും, അറ്റ്ലസ് മോത്ത് എന്ന അപൂര്‍വ്വം ഇനം നിശാശലഭത്തിന്റെയും ആവാസകേന്ദ്രമാണിവിടം. കനകമലയുടെ മറ്റൊരു സവിശേഷത എന്നത് വേനല്‍ക്കാലത്തും വറ്റാത്ത നീരുറവകളാണ്.
വേനൽക്കാലത്തും തണുപ്പും കാലത്തും ഇവിടം സന്ദർശിക്കാം, മഴക്കാലത്ത് ഇവിടേക്കുള്ള യാത്ര മാറ്റിവയ്ക്കുന്നതായിരിക്കും നല്ലത്.
മനംകുളിര്പ്പിക്കുന്ന കാഴ്ചകളും നോക്കത്തൊദൂരത്തോളം പരന്നുകിടക്കുന്ന മലനിരകളും പുല്മേടുകളും കാനനഭംഗിയും ഉപ്പുകുന്നിനെ മനോഹരമാക്കുന്നു
സമുദ്രനിരപ്പിൽ നിന്നും 2500 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ പാറയിലേക്ക് എത്തണമെങ്കിൽ ഏതാണ്ട് അരകിലോമീറ്ററോളം കുത്തനെയുള്ള പാറയിൽകൂടി നടക്കണം
കായലിനു മുകളിൽ അങ്ങ് അകലെ സൂര്യൻ ഉദിച്ചു വരുന്നത് കാണാൻ പ്രത്യേക ഭംഗിയാണ് .ഉദയ സൂര്യന്റെ വെയിലേറ്റ് ചെറിയ ചുവപ്പ് നിറമായിരിക്കുന്ന