കാന്തല്ലൂര്‍

 

ഇടുക്കി ജില്ലയുടെ വടക്കു വശമായി സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് കാന്തലൂർ. മൂന്നാറിനും, മറയൂരിനും, വട്ടവടക്കും, ചിന്നാർ കാടിനാലും ചുറ്റപ്പെട്ടു കിടക്കുന്ന ഒരു പഞ്ചായത്താണ്കാന്തല്ലൂർ. ആപ്പിൾ, ഓറഞ്ച്, പ്ലംസ് അങ്ങിനെ ഒത്തിരി ഇനം പഴവർഗങ്ങളും, കുറെ ഇനം പച്ചക്കറികളും കൃഷി ചെയ്യുന്ന വളരെ ശാന്തമായ ഒരു ഗ്രാമം.കാഴ്ച്ചക്കായി അധികമൊന്നുംഇല്ലെങ്കിലും , ശാന്തമായി പോയി താമസിക്കാൻ പറ്റിയ സ്ഥലം. മറയൂർ ശർക്കര ഉണ്ടാകുന്ന ചെറുകിട സംരംഭം ഒത്തിരി ഉണ്ട് പോകുന്ന വഴിയിൽ, .

ടിപ്പുസുൽത്താനുമായുള്ള യുദ്ധത്തിൽ മധുരൈ രാജാവായിരുന്ന തിരുമലൈനായ്ക്കർ തോൽവി ഏറ്റു വാങ്ങിയ സമയത്തു തമിഴ്‌നാട്ടിൽ നിന്നും ചേക്കേറിയ ആളുകൾ ഉണ്ടാക്കിയ ഊരുകളിൽ ഒന്നാണ് കാന്തലൂര്. മൂന്നാർ ഉദുമൽപ്പെട്ട് റോഡാണ് ഈ ഗ്രാമത്തിനോട് ചേർന്നു പോകുന്നത്. എല്ലാ ചെക്പോസ്റ്റുകളും 24 മണിക്കൂറും ഓപ്പൺ ആയിരിക്കും

കേരളത്തില്‍ ആപ്പിള്‍ കൃഷിചെയ്യുന്ന ഏക ഗ്രാമം കൂടിയാണ് കാന്തല്ലൂര്‍. ഇവിടെ വിളയാത്ത പഴങ്ങള്‍ ഇല്ലെന്നുതന്നെ പറയാം. തോട്ടങ്ങളില്‍ പണിയെടുക്കുന്ന ആദിവാസികളും തോട്ടമുടമകളുമാണ് ഇവിടത്തെ പ്രധാന ജനവര്‍ഗ്ഗം. ആദിവാസി ഊരുകളുമുണ്ട്. മലഞ്ചെരിവുകള്‍ തട്ടുതട്ടായി തടങ്ങളാക്കിമാറ്റിയാണ് ഇവിടങ്ങളില്‍ പച്ചക്കറി കൃഷി ചെയ്യുന്നത്. കീഴന്തൂര്‍, മറയൂര്‍, കൊട്ടകമ്പൂര്‍, വട്ടവട, കണ്ണന്‍ ദേവന്‍ മലകള്‍ എന്നിവയാണ് ഈ ഗ്രാമത്തിന്റെ അതിര്‍ത്തി പ്രദേശങ്ങള്‍.

ശൈത്യകാല പച്ചക്കറികള്‍ വ്യാപകമായി കൃഷി ചെയ്തുവരുന്ന കാന്തല്ലൂരില്‍ ആപ്പിള്‍, പ്ലം, മാതളനാരകം, പേരയ്ക്ക, പ്ലംസ്, നെല്ലിക്ക, മുട്ടപ്പഴം, പീച്ച്, കോളീഫ്‌ളവര്‍, കാരറ്റ്, ബീന്‍സ്, ഉരുളക്കിഴങ്ങ്, ബീറ്റ്‌റൂട്ട്, വെളുത്തുള്ളി തുടങ്ങി കേരളത്തില്‍ കണ്ടുവരുന്നതും അല്ലാത്തതുമായ പഴം, പച്ചക്കറി വര്‍ഗ്ഗങ്ങള്‍ കൃഷി ചെയ്തുവരുന്നു.

കാന്തല്ലൂര്‍ ആപ്പിള്‍ കാന്തല്ലൂരില്‍ മാത്രം വിളയുന്ന പ്രത്യേകയിനം ആപ്പിളാണ്. ചതുരാകൃതി തോന്നിക്കുന്ന രൂപവും കടും ചുവപ്പ് നിറവും ഇടത്തരം വലുപ്പവും ആണ് പ്രത്യേകത. തൈ നടുന്നതിനും വന്‍തോതില്‍ വിളവെടുക്കുന്നതിനും ഉചിതമായ പ്രത്യേകദിനങ്ങള്‍ അനുസരിച്ചുള്ള കൃഷിയുടെ അടിസ്ഥാനത്തില്‍ ആഗസ്റ്റ് മാസത്തിലാണ് പഴുത്തുകായ്ച്ചു നില്‍ക്കുന്ന ആപ്പിള്‍മരങ്ങള്‍ കാണാനാവുക. കാണാന്‍മാത്രമല്ല, വാങ്ങിക്കാനും കഴിയും. ജൂലായ് മാസത്തിലെ വിളവെടുപ്പിന് ശേഷം കാന്തല്ലൂര്‍ ഇനം ആപ്പിളുകള്‍ കേരളത്തിലെ എല്ലായിടത്തും എത്താറുണ്ട്. പഴകച്ചവടക്കാര്‍ മാത്രം പറയുന്ന പേരാണ് കാന്തല്ലൂര്‍ ആപ്പിള്‍. കേരളത്തിലെ ആപ്പിള്‍ ആണെന്നറിഞ്ഞ് വാങ്ങുന്നവര്‍ വിരളമായിരിക്കും. ചില ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ആപ്പിള്‍ മരത്തില്‍ ആപ്പിള്‍ കായ്ച്ചുനില്‍ക്കുന്ന കാഴ്ച കാന്തല്ലൂരില്‍ ഏത് സമയത്തും ഉണ്ടാകും. ആപ്പിള്‍മരത്തിന് താഴെ വല കെട്ടിയാണ് സംരക്ഷണം. താഴെ വീഴുന്ന ആപ്പിള്‍ വലയില്‍ കുരുങ്ങിക്കിടക്കും. കൂടാതെ കാട്ടുമൃഗങ്ങള്‍ പറിക്കാതിരിക്കാനുമാണ് വലകെട്ടിയുള്ള സംരക്ഷണം.

കാന്തല്ലൂരിലേയ്ക്കുള്ള ഒരൊ യാത്രയും പുതിയ പുതിയ കാഴ്ച്ചകൾ സമ്മാനിച്ചു കൊണ്ടെയിരിക്കും .. കേരളത്തിന്റെ കാശ്മീർ എന്ന അറിയപ്പെടുന്ന ഈ ഗ്രാമത്തിൽ ആപ്പിളും ക്യാരറ്റും സ്ട്രാബെറിയും കൊണ്ട് സമൃദ്ധമാണ്. മൂന്നാറിലെയ്ക്കു പോകുന്ന സഞ്ചാരികളിൽ അധികവും ഈ മനോഹാരിത ആസ്വദിക്കാതെ മടങ്ങുന്നു കേരളത്തില്‍ ആപ്പിള്‍ കൃഷിയുള്ളത് പലര്ക്കും അറിയാത്ത ഒരു കാര്യമാണ്. വിളഞ്ഞു നില്‍കുന്ന ആപ്പിള്‍ തോട്ടം കാണാനും ഫ്രഷ്‌ ആപ്പിള്‍ കൈയെത്തിച്ചു പൊട്ടിക്കാനും ആഗ്രഹികുന്നവര്‍ നേരെ കാന്തല്ലൂര്‍ക്ക് യാത്രയാവാന്‍ തയ്യാറായികൊള്ളൂ. ജൂലൈ ആഗസ്റ്റ്‌ മാസങ്ങളിലാണ് കന്തലൂരിലെ ആപ്പിള്‍ സീസണ്‍. എന്നാല്‍ തണുപ്പിന് അങ്ങനെ സീസണ്‍ ഒന്നും ഇല്ലെത്രെ എപ്പോഴും ഉണ്ടാകും കൊടും വേനലില്‍ പോലും എന്നാണ് പറയുന്നത്.

 

 

Location Map View

 


Share

 

 

Nearby Attractions

ആനമുടി ഷോല നാഷണൽ പാർക്ക്


ആനമുടി ഷോല നാഷണല്‍ പാര്‍ക്ക് കേരളത്തിലെ വനങ്ങളുടെ റാണി

വട്ടവട


മൂന്നാറിനെ വെല്ലുന്ന തണുപ്പാണ് വട്ടവടയില്‍. ഈ തണുപ്പും, ശീതകാല പച്ചക്കറികൃഷിത്തോട്ടങ്ങളും, വനപാതയിലൂടെയുള്ള യാത്രയും, കാട്ടുമൃഗങ്ങളുടെ സാന്നിധ്യവുമാണ് സഞ്ചാരികളെ വട്ടവടയിലേക്ക് ആകര്‍ഷിക്കുന്ന മുഖ്യ ഘടകങ്ങള്‍

കുണ്ടല തടാകം


വെള്ളം കുറവുള്ള സമയങ്ങളിൽ വളരെ ഭംഗിയുള്ള ഒരു സ്ഥലം ആണിത്.

തൂവാനം വെള്ളച്ചാട്ടം


ഏകദേശം 2 .5 മണിക്കൂർ നടക്കാൻ ഉണ്ട്. ആദിവാസി സമൂഹത്തിൽ പെട്ട ഗാർഡ് നമ്മുടെ കെയർ ടേക്കർ ആയി ഒപ്പം ഉണ്ടാകും.

ലക്കം വെള്ളച്ചാട്ടം


കനത്തമഴയില്‍ പോലും കലങ്ങി ഒഴുകാത്ത ശുദ്ധമായ വെള്ളമാണ് ഇവിടുത്തെ പ്രത്യേകത

Checkout these

പൊസഡിഗുംപെ


ഇവിടെനിന്നും നോക്കിയാല്‍ കര്‍ണാടകത്തിലെ പ്രശസ്ത ഹില്‍സ്‌റ്റേഷനായ കുദ്രെമുഖും മംഗളൂരുവിനടുത്ത അറബിക്കടലും കാണാം.

കുമരകം


വേമ്പനാട് കായല്‍പരപ്പിലൂടെ ഹൗസ്ബോട്ടിലും ചെറുവള്ളങ്ങളിലും കറങ്ങാനും തെങ്ങിന്‍തോപ്പിലിരുന്ന് ചൂണ്ടയിടാനും ഇവിടെ അവസരമുണ്ട്.

അമ്പുകുത്തി മല


നവീന ശിലായുഗ കാലഘട്ടത്തിലെ) ഇടക്കൽ ഗുഹകൾ അമ്പുകുത്തി മലയിൽ ഏകദേശം 1000 മീറ്റർ ഉയരത്തിലായി ആണ് സ്ഥിതിചെയ്യുന്നത്

എറണാകുളം


സഞ്ചാരികളുടെ സ്വർഗം എന്നുതന്നെ എറണാകുളത്തെ വിശേഷിപ്പിക്കാം

തിരുമുല്ലവാരം ബീച്ച്


ലോകത്തിലെ ഏറ്റവും മനോഹരമായ പത്തു കടൽപ്പുറങ്ങളിൽ ഒന്നായി ഡിസ്കവറി ചാനൽ തിരുമുല്ലാവാരത്തിനെ തിരഞ്ഞെടുത്തിട്ടുണ്ട്

;