കാഞ്ഞിരപ്പുഴ ഡാം

 

മണ്ണാര്‍ക്കാടു നിന്നു പന്ത്രണ്ടു കിലോമീറ്റര്‍ യാത്ര.പാലക്കാട്‌ നഗരത്തിൽ നിന്ന് 40കിലോമീറ്റർ അകലത്തിൽ ഇതു കാഞ്ഞിരപ്പുഴ. വാക്കോടന്‍ മലയുടെ താഴ്വാ രത്തിലെ മനോഹരമായ ഭൂമി. എത്രയോ പ്രദേശങ്ങളെ വെള്ളം മുട്ടാതെ കാക്കുന്ന കാഞ്ഞിരപ്പുഴ ഡാം. അതിനോടു ചേര്‍ന്ന മനോഹര മായ ഒരു പൂന്തോട്ടം. വീട്ടുകാരുമൊത്ത് ഒരൊറ്റ ദിവസത്തെ യാത്ര പ്ലാന്‍ ചെയ്യാവുന്ന ഡെസ്റ്റിനേഷന്‍.

പാലക്കാട്ട് - കോഴിക്കോട് റൂട്ടില്‍ മണ്ണാര്‍ക്കാട് എത്തുന്നതിനു മുമ്പു ചിറക്കല്‍പ്പടിയില്‍ നിന്നു വലത്തേയ്ക്കുള്ള റോഡ്. ഡിവൈഡറില്‍ കുത്തിനിറുത്തിയിട്ടുള്ള പച്ച ബോര്‍ഡ് വഴി കാണിക്കുന്നു. കാഞ്ഞിരപ്പുഴ ഡാം, 8 കി.മീ. റബര്‍ തോട്ടങ്ങള്‍ക്കു നടുവിലെ ടാറിട്ട റോഡിലൂടെ അമ്പാഴക്കോടും കാഞ്ഞിരവും കടക്കുമ്പോഴേയ്ക്കും ആകാശത്തിന്‍റെ വടക്കേ ചെരുവില്‍ അട്ടപ്പാടി മലയുടെ പച്ചപ്പ് തെളിയും. കിഴക്കു ഭാഗത്തു പാലക്കയം. വടക്കു കിഴക്കേ മൂലയില്‍ ഇരുമ്പകച്ചോല. തെക്ക് വാക്കോടന്‍ മല. ഈ മലകളില്‍ ഉറവയിടുന്നത് ആറേഴു പുഴകള്‍. ആ നീരൊഴുക്കു നിറയുന്നിടത്ത് ഒരു അണക്കെട്ട്. അതിനു താഴെ പുല്‍മേടുകള്‍ നികത്തി ടൂറിസം ഡിപ്പാര്‍ട്ട്മെന്‍റൊരുക്കിയ ഉദ്യാനം. 

 

 

Location Map View

 


Share

 

 

Nearby Attractions

മുറിയങ്കണ്ണി തൂക്കുപാലം


മുറിയങ്കണി പുഴയുടെ കുറുകെ ഉള്ള ഈ പാലം രണ്ടു പ്രദേശങളെ ഒന്നാക്കൂകയും ചെയ്യുന്നു

Checkout these

കാപ്പാട് ബീച്ച്


800 വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രമാണ് കാപ്പാട് ബീച്ചിലെ പ്രധാന കാഴ്ചകളിലൊന്ന്.

തങ്കശ്ശേരി ബീച്ച്


കൊല്ലം ചിന്നക്കടയിൽ നിന്നും 3km സഞ്ചരിച്ചാൽ ഇവിടെ എത്താം

ഏഴിമല ബീച്ച്


അനന്തമായി നീണ്ട് കിടക്കുന്ന മണല്‍ തീരം. അലയടിച്ചുയരുന്ന പാല്‍ തിരമാലകള്‍

കാസർകോട്


ബേക്കല്‍കോട്ടയും, ചന്ദ്രഗിരിക്കോട്ടയും കാസര്‍ഗോഡ് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്

ബേക്കല്‍ ബീച്ച്


ചെറുപാറക്കെട്ടുകള്‍ നിറഞ്ഞതാണ് കോട്ടയോട് ചേര്‍ന്ന കടല്‍ തീരം. എന്നാല്‍, തികച്ചും ശാന്തമാണ് ബീച്ച്.

;