മഴക്കാല വിനോദ സഞ്ചാര കേന്ദ്രമായ അരുവിക്കുഴി കോട്ടയം ജില്ലയിലെ ഏറ്റവും ആകർഷണീയമായ വെള്ളചട്ടങ്ങളിൽ ഒന്നാണ്. 30Mtr (102 ft) ഉയരത്തിൽ നിന്നും പാറക്കെട്ടുകൾ വഴി താഴേക്ക് പതഞ്ഞൊഴുകി വരുന്ന കാഴ്ച്ച കാണാൻ മഴയെ സ്നേഹിക്കുന്ന , പ്രെകൃതിയെ സ്നേഹിക്കുന്ന ധാരാളം സഞ്ചാരികൾ എത്തിക്കൊണ്ടിരിക്കുന്നു. വിദേശ ടൂറിസ്റ്റുകളെ കൂടുതലും ഇവിടേയ്ക്ക് ആകർഷിക്കുന്നത് മനോഹരമായ വെള്ളച്ചാട്ടവും അതിനോട് ചേർന്നുള്ള റബ്ബർ പ്ലാന്റേഷനും ഒക്കെയാണ് എന്ന് തോന്നുന്നു.
കോട്ടയം നഗരത്തിൽ നിന്നും ഏകദേശം 20 km അകലെയായാണ് അരുവിക്കുഴി വെള്ളച്ചാട്ടം സ്ഥിതി ചെയുന്നത്. കോട്ടയം കുമളി റോഡിൽ പാമ്പാടിയിൽ നിന്നും, നെടുമാവിൽ നിന്നും , കൊടുങ്ങൂര് നിന്നും ഇവിടേക്ക് എത്തിച്ചേരാം. പള്ളിക്കത്തോട്- കൂരോപ്പട റോഡരുകിലായാണ് അരുവിക്കുഴി. പാമ്പാടിയിൽ നിന്നും വരുന്ന സഞ്ചാരികൾക്കു കൂരോപ്പടയിൽ എത്തിയും , കൊടുങ്ങൂര് നിന്നും വരുന്നവർക്ക് പള്ളിക്കത്തോട്ടിൽ എത്തിയും അരുവിക്കുഴിയിൽ ചെല്ലാവുന്നതാണ്
കൂറ്റൻ പാറക്കെട്ടുകൾക്ക് മുകളിൽ കുന്നിൻ പ്രദേശത്ത് ചരിത്രമുറങ്ങുന്ന മുസ്ലീം തീർത്ഥാടന കേന്ദ്രമായ പാറപ്പള്ളി മഖാംപള്ളി
കണ്ണിനു കുളിർമ്മ പകരുന്ന കൊടഗിൻ്റെ പച്ചപ്പും, കണ്ണൂരിൻ്റെ സൗന്ദര്യവു, പൈതലിൻ്റെ മനോഹാരിതയും ഒരുമിച്ച് ഇവിടെ നിന്ന് കാണാം
തമിഴ്നാട് അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ആര്യങ്കാവിലൂടെയാണ് കൊല്ലം - തിരുമംഗലം ദേശീയപാത കടന്നു പോകുന്നത്. കൊല്ലം ചെങ്കോട്ട റെയിൽ പാതയും ഇതുവഴി കടന്നു പോകുന്നു.
ചെക്‌പോസ്റ്റിൽ നിന്നും പത്തു കിലോമീറ്ററോളമുണ്ട് ബോണക്കാടിന്. അവിടെനിന്നും മുകളിലേക്കു 4.5 കിലോമീറ്ററുകൾ കേറിയാലേ ബംഗ്ലാവിൽ ചെല്ലാൻ സാധിക്കുകയുള്ളൂ.