ഇലവീഴാപൂഞ്ചിറ

 

മലകളെയും പ്രകൃതിയെയും ഇഷ്ടപ്പെടുന്ന സഞ്ചാരികൾ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സ്ഥലം ആണ് ഇലവീഴാപൂഞ്ചിറ. ഇലവീഴാപൂഞ്ചിറ കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രമാണെങ്കിലും , ഇടുക്കി ജില്ലയുമായി അതിന്റെ അതിർത്തി പങ്കിടുന്നു.

പേര് സൂചിപ്പിക്കുന്നത് പോലെ ഇലകൾ വീഴാത്ത ഒരു കൊച്ചു മല. അതാണ് ഇലവീഴാപൂഞ്ചിറ.മനുഷ്യന്റെ കയറ്റം വലുതായി സംഭവിക്കാത്ത ഒരിടം. സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 3200 അടി ഉയരത്തിലാണ് ഈ സ്വർഗം സ്ഥിതി ചെയ്യുന്നത്.

മല മുകളിൽ നിന്നുള്ള സമീപ ജില്ലകളുടെയും റിസെർവോയറുകളുടെയും കാഴ്ച ആരുടെയും മനം മയക്കുന്നതാണ്. മഴയത്തു നനഞ്ഞിരിക്കുമ്പോഴാണ് ഇലവീഴാപൂഞ്ചിറ അതി സുന്ദരിയായി കാണപ്പെടുന്നതെങ്കിലും ഇടി മിന്നൽ സാധ്യത വളരെ അധികം ഉള്ളത് കൊണ്ട് അത്തരത്തിലുള്ള സമയങ്ങൾ സന്ദർശനത്തിന് ഉപയോഗിക്കാതിരിക്കുന്നതാണ് ഉചിതം.

ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ നിന്നും മൂട്ടം വഴിയെ കാഞ്ഞാറിലെത്തി വലത്തോട്ട് ഏഴ് കിലോമീറ്റർ സഞ്ചരിച്ചാൽ ഇലവീഴാപൂഞ്ചിറയിലെത്താം. പാലാ , ഈരാറ്റുപേട്ട വഴിയും ഇലവീഴാപൂഞ്ചിറയിലേക്ക് എത്തിച്ചേരാവുന്നതാണ്. കോട്ടയത്തു നിന്നും 55 കിലോമീറ്ററും, തൊടുപുഴയിൽ നിന്ന് 20 കിലോമീറ്റർ ദൂരവും മാത്രം. മൂവാറ്റുപുഴയിൽ നിന്നും പോകുമ്പോൾ മേലുകാവിൽ നിന്നും പുതിയ പാത നിർമ്മിച്ചിട്ടുണ്ട് അതാണ് നല്ലവഴി. ഓഫ്‌റോഡ് യാത്ര ഇഷ്ടപ്പെടുന്ന ബൈക്ക് യാത്രികർ കാഞ്ഞാർ ഭാഗത്തൂടെ ഉള്ള വഴി തിരഞ്ഞെടുക്കുന്നതാകും ഉചിതം. വാഹന സൗകര്യം ഇല്ലാത്തവർക്ക് താഴെ നിന്നും ജീപ്പ് സൗകര്യവും ലഭ്യമാണ്

 

 

Location Map View

 


Share

 

 

Nearby Attractions

കുടയത്തൂർ


ഒരു ഭാഗത്ത് പശ്ചിമഘട്ട മലനിരകള്‍ നീണ്ട് കിടക്കുന്നത് അതിന്റെ പ്രകൃതി ഭംഗിക്ക് മാറ്റ് കൂട്ടുന്നു

കട്ടിക്കയം വെള്ളച്ചാട്ടം


ഒരാള്‍ പൊക്കത്തോളം വളര്‍ന്നു നില്‍ക്കുന്ന പുല്‍ചെടികള്‍ക്കിടയിലൂടെ, ഉരുളന്‍കല്ലുകള്‍ നല്ല രസത്തില്‍ പാകിയ ചെറു അരുവികളൊക്കെ കടന്നു വേണം ഈ കട്ടിക്കയം എന്ന മൂന്ന് തട്ടായി താഴേക്കു പതിക്കുന്ന വെള്ളച്ചാട്ടത്തില്‍ എത്താന്‍

ഇല്ലിക്കൽ കല്ല്‌


കോടമഞ്ഞിൽ ഒളിച്ചേ കണ്ടേ കളിക്കുന്ന പ്രകൃതി വിസ്മയം.

ഞണ്ടിറുക്കി വെള്ളച്ചാട്ടം


കുളിക്കാനും ഉള്ള സൗകര്യം ഉണ്ട്. പക്ഷെ സൂക്ഷിക്കണം. വഴുവഴുക്കുള്ള പാറകൾ ആണ്.

നാടുകാണി ഇടുക്കി


ഇവിടെ നിന്നു നോക്കിയാൽ ഇടുക്കിയിലേയും എറണാകുളത്തെയും കുറച്ചു ഭാഗങ്ങളുടെ ഒരു panoramic view കാണാൻ കഴിയും

Checkout these

മടവൂർ പാറ


സമുദ്രനിരപ്പിൽ നിന്ന് 300 അടി ഉയരത്തിലാണ് പാറ സ്ഥിതി ചെയ്യുന്നത്. ചതുരാകൃതിയിൽ പാറ തുരന്നാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. പാറയിൽ തന്നെ പടവുകളും കൊത്തിയുണ്ടാക്കിയിട്ടുണ്ട്.

അമ്പനാട് മലകൾ


മൂന്നാറിനെ വെല്ലുന്ന പ്രകൃതിഭംഗിയും തണുപ്പുമുള്ള മലനിരകളാണിത്.

തലശ്ശേരി കോട്ട


ഉയർന്ന മതിലുകളോടെ ചതുരാകൃതിയിലാണ് കോട്ട. കോട്ടയ്ക്കുള്ളിൽ തുരങ്കമുണ്ട്

അസുരൻകുണ്ട് ഡാം


മഴക്കാലത്ത് ഏറ്റവും മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന ഡാം ആണിത്. ജലാശയത്തിന്റെ നടുവിലെ പാറക്കൂട്ടങ്ങൾക്ക്‌ മുകളിൽ നീർക്കാക്കളും കൊക്കുകളും ധ്യാനിച്ച് ഇരിക്കുന്ന കാഴ്ച അതിമനോഹരമാണ്.

കളിപ്പൊയ്ക


റോ ബോട്ടിംഗും പെഡല്‍ ബോട്ടിംഗുമാണ് ഇവിടത്തെപ്രധാന ആകര്‍ഷണങ്ങള്‍.

;