പറമ്പിക്കുളം വന്യജീവി സങ്കേതത്തിന്റെ പടിഞ്ഞാറ് ഭാഗത്തായിട്ടാണ് ചിമ്മിണി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. കുറുമലി നദിയും മുപ്ലിയം പുഴകളും നീർത്തട പ്രദേശങ്ങളും ഉൾക്കൊള്ളുന്നു
വിവിധ തരം പക്ഷി മൃഗാദികളും ,വൃക്ഷ ലതാധികളും ഇവിടെ കാണാൻ പറ്റും .ടൂറിസ്റ്റുകൾക്ക് റസ്റ്റ് ഹൗസിലും ,പീച്ചി ഇൻഫർമേഷൻ സെന്ററിലും താമസ സൗകര്യം ലഭിക്കും
മൂന്നാറിനെ വെല്ലുന്ന തണുപ്പാണ് വട്ടവടയില്. ഈ തണുപ്പും, ശീതകാല പച്ചക്കറികൃഷിത്തോട്ടങ്ങളും, വനപാതയിലൂടെയുള്ള യാത്രയും, കാട്ടുമൃഗങ്ങളുടെ സാന്നിധ്യവുമാണ് സഞ്ചാരികളെ വട്ടവടയിലേക്ക് ആകര്ഷിക്കുന്ന മുഖ്യ ഘടകങ്ങള്
ട്രെക്കിംഗിനും പിക്നിക്കിനും പ്രശസ്തമാണ് ഇവിടം. മഴക്കാലത്തിനു ശേഷമാണ് ന്യായമക്കാട് സന്ദര്ശിക്കാന് ഉചിതമായ സമയം.
രാജകീയ പൈതൃകത്തിന്റെ തെളിവായ കേരളത്തിലെ ആദ്യ മ്യൂസിയമാണ് 1865-ഓടു കൂടി നിര്മ്മിക്കപ്പെട്ട തൃപ്പൂണിത്തുറയിലെ ഹില്പാലസ്.
കടലും, കായലും അതിരു പങ്കിടുന്ന അഴിമുഖവും, ശാന്തമായ കായലും, ആർത്തലച്ചെത്തുന്ന തിരമാലകളും .കലിനും കായലിനുമൊപ്പമുള്ള കണ്ടൽക്കാടുകളും കാണാൻ പ്രത്യേക ഭംഗിയാണ്
മുന്നൂറടി പൊക്കത്തിൽ നിന്നും പാൽ ഒഴുകുന്നത് പോലെ വെള്ളം പതഞ്ഞ് താഴേക്ക് പതിക്കുന്നതിനാലാണ് പാലരുവിയ്ക്ക് ഈ പേര് ലഭിച്ചത്.