തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിലെ സ്ഥിതിചെയ്യുന്ന ഒരു ദേശീയ ഉദ്യാനമാണ് ചിമ്മിണി വന്യജീവി സങ്കേതം.
1984 ൽ സ്ഥാപിതമായ ഈ വന്യജീവി സങ്കേതം നെല്ലിയാമ്പതി മലകളിലെ പടിഞ്ഞാറൻ ചരിവുകളിൽ ഏകദേശം 85.067 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പരന്നു കിടക്കുന്നു. പീച്ചി-വാഴാനി വന്യജീവി സങ്കേതത്തിനൊപ്പം 210 കി.മീ അകലെയായുള്ള ഒരു സംരക്ഷിത പ്രദേശമാണ് ഇവിടം. പറമ്പിക്കുളം വന്യജീവി സങ്കേതത്തിന്റെ പടിഞ്ഞാറ് ഭാഗത്തായിട്ടാണ് ചിമ്മിണി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. കുറുമലി നദിയും മുപ്ലിയം പുഴകളും നീർത്തട പ്രദേശങ്ങളും ഉൾക്കൊള്ളുന്നു. ചിമ്മിണി നദിക്കരയിൽ നിർമ്മിച്ച ചിമ്മിണി അണക്കെട്ടു ഈ മേഖലയിൽ സ്ഥിതി ചെയ്യുന്നു.
നെല്ലിയാമ്പതി മലകളിലെ പടിഞ്ഞാറൻ ചരിവുകളിൽ ഏകദേശം 85.067 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പരന്നു കിടക്കുന്നു. പീച്ചി-വാഴാനി വന്യജീവി സങ്കേതത്തിനൊപ്പം 210 കി.മീ അകലെയായുള്ള ഒരു സംരക്ഷിത പ്രദേശമാണ് ഇവിടം
വിവിധ തരം പക്ഷി മൃഗാദികളും ,വൃക്ഷ ലതാധികളും ഇവിടെ കാണാൻ പറ്റും .ടൂറിസ്റ്റുകൾക്ക് റസ്റ്റ് ഹൗസിലും ,പീച്ചി ഇൻഫർമേഷൻ സെന്ററിലും താമസ സൗകര്യം ലഭിക്കും
ഷോളയാർ വനങ്ങളുടെ ഭാഗമാണ് ഈ രണ്ടു വെള്ളച്ചാട്ടങ്ങളും. ഈ വെള്ളച്ചാട്ടത്തിലെ തണുത്ത മഞ്ഞണിഞ്ഞ ജലവും പാറകൾ നിറഞ്ഞ ഭൂപ്രകൃതിയും കാടും സന്ദർശകർക്ക് ഇത് ഒരു രമണീയമായ അനുഭവമാക്കുന്നു
ആനക്കുളത്തുനിന്ന് ഒരു കിലോമീറ്റർ കാട്ടിലൂടെ സഞ്ചരിച്ചാൽ പാറയിലെത്താം. 360 കരിങ്കൽ പടികൾ കയറിച്ചെന്നാൽ പാറയുടെ മുകളിലെത്താം