കോവളം

 

കോവളം കടൽത്തീരത്തിന്റെ ചെല്ലപ്പേരാണ് ഹവ്വാ ബീച്ച്. പണ്ടു കാലത്ത് കോവളത്തെത്തിയ വിദേശ വനിതകൾ മേൽവസ്ത്രമില്ലാതെ സൺബാത്ത് നടത്തിയതു കൊണ്ടാണ് ഈ തീരത്തിന് ഹവ്വാബീച്ചെന്നു പേരു വന്നത്. പത്തമ്പതു വർഷം മുൻപുള്ള കഥയാണത്. ഇപ്പോൾ മാന്യമായി വസ്ത്രധാരണം ചെയ്ത് നല്ല രീതിയിലാണ് അവിടെയെല്ലാവരും നീന്താനിറങ്ങുന്നത്.

മലയാളികൾ യാത്ര ചെയ്തു ശീലിക്കുന്നതിനു മുൻപു ടൂറിസ്റ്റ് കേന്ദ്രമായി മാറിയ കോവളം ഇന്നും രാജ്യാന്തര തലത്തിൽ പ്രശസ്തമാണ്. ബീച്ച് അംബ്രല്ലകളും സൺബാത്തും കടലിൽ നീന്തലും വിനോദസഞ്ചാരികളെ തൃപ്തരാക്കുന്നു. സ്പീഡ് ബോട്ടിൽ കടലിൽ കറങ്ങലാണ് മലയാളികളെ സംബന്ധിച്ചിടത്തോളം കോവളം സ്പെഷൽ. പാറക്കെട്ടുകൾ നിറഞ്ഞ തീരം സായാഹ്നങ്ങളും പ്രഭാതങ്ങളും ആസ്വദിക്കാൻ സഞ്ചാരികൾക്ക് ഇരിപ്പിടമൊരുക്കുന്നു. പാറയുള്ള തീരമായ തിനാൽ തിരമാലകൾക്ക് ശക്തി കുറവാണ്. ധൈര്യത്തോടെ ഇറങ്ങി നീന്താം. അപകടം സംഭവിക്കാതിരിക്കാൻ മുഴുവൻ സമയം സന്നദ്ധരായി ലൈഫ് ഗാർഡുകൾ തീരത്തുണ്ട്. തീരത്തു വെളിച്ചം പരത്താനായി ലൈറ്റ് ഹൗസ് ഉയർന്നു നിൽക്കുന്നു. ബീച്ചിലെത്തുന്നവർക്ക് ലൈറ്റ് ഹൗസിന്റെ ഭംഗിയും സൗന്ദര്യവും കയറിച്ചെന്ന് ആസ്വദിക്കാം. മസാജ് പാർലറുകളുടെ പേരിലും ഷോപ്പിങ് കേന്ദ്രങ്ങളാലും കോവളം പ്രശസ്തമാണ്. സായാഹ്നങ്ങളിലെ സംഗീത മേളകൾ സന്ദർ ശകരെ ആനന്ദിപ്പിക്കുന്നു. ഗോവയിലെ ബീച്ച് പോലെ രാത്രി വൈകിയും ഉണർന്നിരിക്കുന്ന ബീച്ചാണ് കോവളം.

തിരുവനന്തപുരം നഗരത്തിൽ നിന്ന് 16കി.മീ. സീസൺ: സെപ്റ്റംബർ–മേയ്.

 

 

Location Map View

 


Share

 

 

Checkout these

പാലിയം ഡച്ച് പാലസ്


ബല്‍ജിയം തറയോട് പതിച്ച മുറികള്‍, വലിയ തേക്കുമരങ്ങളില്‍ പണിതീര്‍ത്ത കൊട്ടാരക്കെട്ടുകള്‍, കരംപിരിവ് മുതല്‍ കരുതല്‍ധനം വരെ സൂക്ഷിച്ചിരുന്ന സ്‌ട്രോങ്‌റൂം, ഔഷധമരക്കട്ടില്‍, ഭരണാധികാരികള്‍ ഇരുന്ന് പ്രജകളുടെ പരാതിയും ന്യായവിചാരവും നടത്തിയിരുന്ന കല്ല് ഇരിപ്പിടം ഒക്കെ ഇപ്പോഴുമുണ്ട്.

ലക്കിടി വ്യൂ പോയിന്റ്


ജില്ലയുടെ പ്രവേശന കവാടം. മേഘപാളികള്ക്കിടയിലൂടെ തലയുയര്ത്തി നില്ക്കുന്ന മലനിരകള് അതിശയിപ്പിക്കുന്ന കാഴ്ചയാണ്. വയനാട് ചുരത്തിന് മുകളിലാണ് ലക്കിടി വ്യൂ പോയിന്റ്. സന്ധ്യനേരങ്ങള് ചെലവഴിക്കാന് നിരവധി പേരാണ് ഇവിടെ എത്തുന്നത്

സ്നേഹതീരം ബീച്ച്


സഞ്ചാരികൾക്കായി ഭക്ഷണശാലകളും സമീപത്തുണ്ട്. കുട്ടികൾക്കായി ചെറിയ ഒരു ഉദ്യാനവും തീരത്തോട് ചേർന്ന് നിർമ്മിച്ചിരിക്കുന്നു. ആയിരത്തോളം പേരെ ഉൾക്കൊള്ളുന്ന ഒരു തുറന്ന സ്റ്റേജും ഒരുക്കിയിട്ടുണ്ട്.

ശിരുവാണി


പുറം ലോകത്തെ മറച്ചുകൊണ്ട് കോട്ട പോലെ നാലുപാടും ഉയർന്നു നിൽക്കുന്ന മലനിരകളും മുകളിൽ നിന്ന് താഴേക്ക് പതിക്കുന്ന വെള്ളിരേഖ പോലെ പല വലിപ്പത്തിലുള്ള വെള്ളച്ചാട്ടങ്ങളും പുൽമേടുകളും ചോലവനങ്ങളും താഴ് വരയിൽ കുണുങ്ങിയോടുന്ന

തലശ്ശേരി കടൽ പാലം


കരയില്‍ നിന്നും കടലിലേക്ക് തള്ളി നില്‍ക്കുന്ന പാലത്തിന് 500 അടി നീളമുണ്ട്. കടലില്‍ അവസാനിക്കുന്ന ഭാഗത്ത് 40 ഉം മറ്റു ഭാഗത്ത് 26 ഉം അടി വീതിയാണ് പാലത്തിനുള്ളത്

;