കേരളത്തിലെ ഏറ്റവും വലിയ റഗുലേറ്റർ കം ബ്രിഡ്ജാണ് ചമ്രവട്ടം പദ്ധതി എന്ന പേരിൽ അറിയപ്പെടുന്ന ചമ്രവട്ടം റഗുലേറ്റർ കം-ബ്രിഡ്ജ് പ്രൊജക്റ്റ്. മലപ്പുറം ജില്ലയിലെ പൊന്നാനിയേയും തിരൂരിനേയും ഭാരതപ്പുഴക്കു കുറുകെ പാലം നിർമ്മിച്ച് ഇതിലൂടെ ബന്ധിപ്പിച്ചിരിക്കുന്നു. ഒപ്പം മലപ്പുറം ജില്ലയിലെ ജലസേചനത്തിനായി പാലത്തിൽ 70 ഷട്ടറുകൾ ഘടിപ്പിച്ചിരിക്കുന്നു.
മാണൂരിൽ നിന്നും ഉദ്ഭവിക്കുന്ന മാണൂർ കായൽ ഒഴുകി ബീയ്യത്ത് എത്തുമ്പോൾ പേര് മാറി ബീയ്യം കായൽ ആവുന്നു
പാലത്തിനു ഒരുവശം കടല് മറു വശം കായല്.മഴക്കാലത്ത് അഞ്ചുതെങ്ങ്-കഠിനംകുളംകായലുകള് പൊഴി മുറിഞ്ഞു ഒന്നായി സംഗമിക്കുന്ന തീരം
കേരളത്തിലെ തന്നെ ഏറ്റവും വലിയതെന്ന് പ്രശസ്തിയാർജ്ജിച്ച ആനവളർത്തൽ കേന്ദ്രമാണ് പുന്നത്തൂര് കോട്ട. ഇവിടുത്തെ കോവിലകം സിനിമാ പ്രേമികൾക്ക് ഏറെ സുപരിചിതമാണ്. ഒരു വടക്കൻ വീരഗാഥയടക്കം പല സിനിമകളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്
നെല്ലിയാമ്പതി മലകളിലെ പടിഞ്ഞാറൻ ചരിവുകളിൽ ഏകദേശം 85.067 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പരന്നു കിടക്കുന്നു. പീച്ചി-വാഴാനി വന്യജീവി സങ്കേതത്തിനൊപ്പം 210 കി.മീ അകലെയായുള്ള ഒരു സംരക്ഷിത പ്രദേശമാണ് ഇവിടം