കോഴിക്കോട് ബീച്ച്

 

അസ്തമയമാസ്വദിക്കാന്‍ ഏറ്റവുമുചിതമാണ് കോഴിക്കോട് ബീച്ച്. ഇവിടുത്തെ പ്രകൃതിയും പ്രാക്തന സൗന്ദര്യവും ചേര്‍ന്ന് സഞ്ചാരികളുടെ സ്വപ്‌നതീരമായി കോഴിക്കോടിനെ മാറ്റി തീര്‍ത്തിരിക്കുന്നു. പഴയ ഒരു വിളക്കുമാടം ഇവിടെയുണ്ട്. നൂറ്റാണ്ടു പഴക്കമുള്ള രണ്ട് കഴകള്‍ കടലിലേക്ക് തള്ളി നില്‍ക്കുന്നു. കുട്ടികള്‍ക്ക് ആനന്ദം പകരാന്‍ ലയണ്‍ പാര്‍ക്കും മറൈന്‍ അക്വേറിയവുമുണ്ട്.

പല വിദൂരദേശങ്ങളിൽ നിന്നും പോലും കപ്പലുകൾ വന്നടുത്ത ഈ ബീച്ച് കടുത്ത നാവികയുദ്ധങ്ങൾക്ക് സാക്ഷിയായ സ്ഥലമാണ്. സാമൂതിരിയുടെ സദസ്സിലെ സംസ്കൃതകവിയായിരുന്ന ഉദ്ദണ്ഡൻ തന്റെ കോകിലസന്ദേശം എന്ന കാവ്യത്തിൽ വിവരിക്കുന്നത് ലക്ഷ്മീദേവി കോഴിക്കോട് താമസമുറപ്പിച്ചത് അറിഞ്ഞ് പിതാവായ സമുദ്രം ആ നാട് മുഴുവൻ രത്നങ്ങൾ കൊണ്ട് നിറച്ചിരിക്കുന്നു എന്നാണ്. ഗാന്ധിജി, ഖാൻ അന്ദുൽ ഗാഫർ ഖാൻ, ഇന്ദിര ഗാന്ധി, കൃഷ്ണ മേനോൻ തുടങ്ങിയ നേതാക്കൾ ഇവിടെ നിന്ന് ജനങ്ങളെ അഭിസംബോധന ചെയ്തിട്ടുണ്ട്. ഇവാൻസ് റോഡ് എന്നറിയപ്പെട്ടിരുന്ന ബീച്ച് റോഡിനെ 1934 -ൽ ഗാന്ധിജിയുടേ സന്ദർശനത്തിനു ശേഷം ഗാന്ധി റോഡ് എന്ന് പേരു മാറ്റുകയുണ്ടായി. നാശത്തിന്റെ വക്കിലുള്ള കടൽപ്പാലത്തിന്റെ രണ്ടുനിര തൂണുകൾ കടലിലേക്ക് നീണ്ടുപോകുന്നതുകാണാം.

 

 

Location Map View

 


Share

 

 

Checkout these

പഴശ്ശിരാജ മ്യൂസിയം


പണ്ടുകാലത്ത് ഉപയോഗിച്ചുകൊണ്ടിരുന്ന വിവിധ അളവുതൂക്ക ഉപകരണങ്ങളും, മഹാ ശിലായുഗത്തിലെ ആയുധങ്ങളും

പുന്നപ്ര ബീച്ച്


ആലപ്പുഴ, ബീച്ച്, കടപ്പുറം

കോഴിമല-കോവിൽ‌മല


മുത്തശികഥയില്‍ നിന്നിറങ്ങി വന്നതു പോലെ ഒരു കാനനരാജ്യം

തണ്ണീർമുക്കം ബണ്ട്


ഒരു ദിവസം ചെലവഴിക്കാനും മാത്രം ഉള്ള കാഴ്ചകൾ ഇല്ലെങ്കിലും സായാഹ്നങ്ങൾ ആസ്വാദ്യമാക്കുവാൻ വളരെ നല്ല ഒരിടമാണിത്.

പൂമല അണക്കെട്ട്


ഇവിടെ മലമുകളിൽ നിന്ന് തൃശ്ശൂർ നഗരം കാണാൻ സാധിക്കും. ബോട്ടു സവാരിക്കും ഡാമിൽ സൗകര്യമുണ്ട്. സന്ദർശകർക്ക് വിശ്രമിക്കാൻ ഡാമിനോടു ചേർന്ന് കൊച്ചു പാർക്കും ഒരുക്കിയിട്ടുണ്ട്.

;