ബേക്കൽ ഫോർട്ട്‌

 

ബേക്കൽ ഫോർട്ട്‌ .കാസർഗോഡ് ജില്ലയിലെ ബേക്കൽ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏറ്റവും വലിയ കോട്ട കാസര്‍ഗോഡ് ജില്ലയില്‍ കാഞ്ഞങ്ങാട്ടു നിന്ന് ഏകദേശം എട്ടുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കേരളത്തിലെ ഏറ്റവും വലിയ ചരിത്ര വിസ്മയമായ ബേക്കല്‍ കോട്ടയിലെത്താം. അറബിക്കടലിന്റെ തീരത്ത് ഏതാണ്ട് 30-40 ഏക്കര്‍ വിസ്തൃതിയില്‍ വൃത്താകാരത്തില്‍ പണിതുയര്‍ത്തിയിട്ടുള്ള കോട്ട ഇന്നും പറയത്തക്ക ബലഹീനതകളൊന്നും കൂടാതെ ചരിത്രകുതുകികളെയും സഞ്ചാരികളെയും ആകര്‍ഷിച്ചു കൊണ്ട് തലഉയര്‍ത്തി നില്‍ക്കുകയാണ്.

1650 ഏ.ഡി.യില്‍ ശിവപ്പ നായ്ക്കാണ് കോട്ട നിര്‍മ്മിച്ചതെന്ന് പറയപ്പെടുന്നു. കേരളത്തിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് സങ്കേതങ്ങളിലൊന്നാണ് കാസര്‍കോടിന്റെ സ്വന്തം ബേക്കല്‍ കോട്ട. കേരളത്തിലെ വലിയ കോട്ടയും ഏഷ്യാ വന്‍കരയിലെ ഒരു പ്രധാന കോട്ടയും ആണിത്.

കടല്‍തീരത്തിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ പറ്റിയവിധം ഒരുക്കിയിരിക്കുന്ന നടപ്പാതയാണ് ഇവിടെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരു പ്രധാന കാര്യം. അസ്തമയ ശേഷവും സഞ്ചാരികള്‍ക്ക് ദീര്‍ഘ നേരം ബീച്ചില്‍ ചെലവഴിക്കാന്‍ വൈകുന്നേരങ്ങളില്‍ ബീച്ചില്‍ അലങ്കാര ദീപങ്ങള്‍ തെളിയിക്കുന്നുണ്ട്. തദ്ദേശീയമായി ലഭ്യമായ നിര്‍മ്മാണ സാമഗ്രികള്‍ ഉപയോഗിച്ച് കടല്‍ കാറ്റേല്‍ക്കാന്‍ ഏറുമാടങ്ങള്‍ പോലുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ടൂറിസ്റ്റുകള്‍ക്കായി ബീച്ചില്‍ ടോയ്‌ലറ്റുകളും മുള കൊണ്ടുള്ള മാലിന്യ കൂടുകളും ബീച്ചിലെമ്പാടും കാണാം. 14 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കായി മനോഹരമായ ചില്‍ഡ്രന്‍സ് പാര്‍ക്കും ബേക്കലിലുണ്ട്.

 

 

Location Map View

 


Share

 

 

Nearby Attractions

പള്ളിക്കര ബീച്ച്


കുടുംബമായി വന്ന് കുറേ സമയം ചിലവഴിക്കാൻ പറ്റിയ ഇടമാണിത്.

ബേക്കല്‍ ബീച്ച്


ചെറുപാറക്കെട്ടുകള്‍ നിറഞ്ഞതാണ് കോട്ടയോട് ചേര്‍ന്ന കടല്‍ തീരം. എന്നാല്‍, തികച്ചും ശാന്തമാണ് ബീച്ച്.

കാപ്പിൽ ബീച്ച് കാസർകോട്


അധികം ജനത്തിരക്കില്ലാതെ കാണപ്പെടുന്ന ശാന്ത സുന്ദരമായ ബീച്ചില്‍ ആഴം കുറഞ്ഞ കടലാണ്

പടിഞ്ഞാറെക്കര ബീച്ച്


പുഴയുടെയും കടലിന്റെയും ചെറുബോട്ടുകളുടെയും കാഴ്ചകൾ ആസ്വദിച്ചുതന്നെ കാണണം. എന്തോരം ദേശാടനക്കിളികളാ നമ്മുടെ ചുറ്റും പറന്നുകളിക്കുന്നത്.നിറയെ യാത്രക്കാരുമായാണ് എപ്പോഴും ബോട്ടുകൾ അക്കരക്ക് പോകുന്നത്.

Checkout these

കാഞ്ഞിരക്കൊല്ലി


കന്‍മദപ്പാറ, മുക്കുഴി , ഹനുമാന്‍പാറ, ശശിപ്പാറ, അളകാപുരി ആനതെറ്റി വെള്ളച്ചാട്ടങ്ങള്‍, ചിറ്റാരിപ്പുഴ, പൂമ്പാറ്റകളഉടെ ആവാസ കേന്ദ്രമായ ഉടുമ്പ പുഴയോരം

പെരളശ്ശേരി തൂക്കു പാലം


ആളുകള്‍ക്ക് നടന്ന്‍ പുഴ കടക്കാനുള്ള സൌകര്യം. വാഹന ഗതാഗതം സാധ്യമല്ല. ഇരു കരകളിലും നില്‍ക്കുന്ന കോണ്‍ക്രീറ്റ് തൂണുകളിലായി ലോഹ വടങ്ങള്‍ ഉറപ്പിച്ചിരിക്കുന്നു.

മുണ്ടക്കൽ ബീച്ച്


മണ്ണുമാന്തിക്കപ്പൽ ഹൻസിത മുണ്ടക്കൽ തീരത്ത് അടിഞ്ഞതോടെ ആണ് മുണ്ടക്കൽ പാപനാശം ബീച്ചിന്‌ഈ പ്രശസ്തി കൈവന്നത്

പാലിയം ഡച്ച് പാലസ്


ബല്‍ജിയം തറയോട് പതിച്ച മുറികള്‍, വലിയ തേക്കുമരങ്ങളില്‍ പണിതീര്‍ത്ത കൊട്ടാരക്കെട്ടുകള്‍, കരംപിരിവ് മുതല്‍ കരുതല്‍ധനം വരെ സൂക്ഷിച്ചിരുന്ന സ്‌ട്രോങ്‌റൂം, ഔഷധമരക്കട്ടില്‍, ഭരണാധികാരികള്‍ ഇരുന്ന് പ്രജകളുടെ പരാതിയും ന്യായവിചാരവും നടത്തിയിരുന്ന കല്ല് ഇരിപ്പിടം ഒക്കെ ഇപ്പോഴുമുണ്ട്.

കോട്ടത്താവളം വെള്ളച്ചാട്ടം


വാഗമൺ മലനിരയിൽ നിന്നാണ് ഈ അരുവി ഉൽഭവിക്കുന്നത്. 250 മീറ്റർ താഴ്ചയിലേക്കാണ് വെള്ളം പതിക്കുന്നത്

;