കൊല്ലം നഗരത്തിൽ നിന്നും ആറു കിലോമീറ്റർ വടക്കായി സ്ഥിതി ചെയ്യുന്ന പ്രദേശമാണു തിരുമുല്ലവാരം. കടപ്പുറത്തിന്റെ പേരിലാണിവിടം അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും മനോഹരമായ പത്തു കടൽപ്പുറങ്ങളിൽ ഒന്നായി ഡിസ്കവറി ചാനൽ തിരുമുല്ലാവാരത്തിനെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇവിടുത്തെ മഹാവിഷ്ണുസ്വാമിക്ഷേത്രവുമായി ബന്ധപ്പെട്ട് വാവിനു ബലിയിടാറുണ്ട്. മാർത്താണ്ഡവർമ്മയുടെ സംരക്ഷകരായിരുന്ന തിരുമല്ലന്മാരിൽ നിന്നാണു ഈ പേരു ലഭിച്ചത്.
കോപവും താപവുമെല്ലാം മറന്ന് അറബിക്കടല് ശാന്തഭാവത്തിലെത്തുന്ന അപൂര്വ്വം സ്ഥലങ്ങളിലൊന്നാണിത്. പ്രഭാതത്തിലെയും സായാഹ്നത്തിലെയും നടത്തയ്ക്കിടയില് ഈ ബീച്ച് മോഹന ദൃശ്യങ്ങള് നമുക്കായി കാത്ത് വയ്ക്കുന്നു...പ്രകൃതിയുടെ കരുതലായി.കടലില് കുളിക്കണം എന്ന് ആഗ്രഹിക്കുന്നസഞ്ചാരികള്ക്ക് തിരുമുല്ലവാരം ഏറ്റവും നല്ല അവസരമാണ് നല്കുന്നത്. അതേപോലെ ശാന്തമായ ഈ മണല്തിട്ടില് കുട്ടികള്ക്കും സ്ത്രീകള്ക്കും വിനോദത്തിന്റെ പുത്തന് പാഠങ്ങള് പരീക്ഷിക്കുകയുമാവാം, തെല്ലും ആപത്‌ശങ്കയില്ലാതെ.
വളരെ പ്രശസ്‌തമായ ഒരു ചരിത്ര മന്ദിരവും അത്ഭുതകരമായൊരു നിര്‍മ്മിതിയുമാണ് തേവള്ളി കൊട്ടാരം.
കൊല്ലം നഗരത്തിന്റെ ഹൃദയഭാഗത്തായി ചിന്നക്കടയിൽ സ്ഥിതി ചെയ്യുന്ന ഒരു നിർമ്മിതിയാണ് കൊല്ലം ക്ലോക്ക് ടവർ (കൊല്ലം മണിമേട)
മണ്ണുമാന്തിക്കപ്പൽ ഹൻസിത മുണ്ടക്കൽ തീരത്ത് അടിഞ്ഞതോടെ ആണ് മുണ്ടക്കൽ പാപനാശം ബീച്ചിന്‌ഈ പ്രശസ്തി കൈവന്നത്
മങ്കയത്തു നിന്ന് സമീപ പ്രദേശങ്ങളിലേക്ക് ട്രക്കിങ് നടത്താന് സാധിക്കുമെന്നതിനാല് ധാരാളം ആളുകള് ഇവിടെ എത്താറുണ്ട്. ഇരുതലമൂല- അയ്യമ്പന്പാറ ട്രക്കിങ്, അയ്യമ്പന്പാറ- വരയാടുമൊട്ട ട്രക്കിങ് എന്നിവയാണ് ട്രക്കിങ് റൂട്ടുകള്
മനോഹര മായ ഒരു പൂന്തോട്ടം. വീട്ടുകാരുമൊത്ത് ഒരൊറ്റ ദിവസത്തെ യാത്ര പ്ലാന് ചെയ്യാവുന്ന ഡെസ്റ്റിനേഷന്.