കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ വടക്കാഞ്ചേരിക്ക് സമീപം തെക്കുംകര പഞ്ചായത്തിൽ വിരുപ്പാക്കയിൽ കേച്ചേരി പുഴ (ആളൂർ പുഴ)യുടെ കുറുകെ പരമ്പരാഗത രീതിയിൽ പൂർണ്ണമായും മണ്ണുകൊണ്ടു നിർമ്മിച്ചിരിക്കുന്ന അപൂർവ്വം അണക്കെട്ടുകളിൽ ഒന്നാണ് വാഴാനി അണക്കെട്ട്. വടക്കാഞ്ചേരി പട്ടണത്തിൽ നിന്ന് 9 കി.മി അകലെയായി അണക്കെട്ട് സ്ഥിതിചെയ്യുന്നു.
മണ്ണിന്റെ മണം ആസ്വദിക്കാനും കാടിന്റെ ഭംഗി ആസ്വാദിക്കാനും സൊറ പറഞ്ഞിരിക്കാനും പറ്റിയ സ്ഥലം. പ്രകൃതിയെ അടുത്തറിയാനും അപകടമില്ലാതെ കുളിക്കാനും പറ്റിയ സ്ഥലം
മഴക്കാലത്ത് ഏറ്റവും മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന ഡാം ആണിത്. ജലാശയത്തിന്റെ നടുവിലെ പാറക്കൂട്ടങ്ങൾക്ക് മുകളിൽ നീർക്കാക്കളും കൊക്കുകളും ധ്യാനിച്ച് ഇരിക്കുന്ന കാഴ്ച അതിമനോഹരമാണ്.
ഒരു കിലോമീറ്ററോളം നീണ്ടു കിടക്കുന്ന വലിയ ഒരു പാറ കുന്നാണിത്. മുകളിലേക്കു കയറിയാൽ അതി മനോഹരമാണ് ഇവിടത്തെ കാഴ്ച.. പ്രകൃതിയുടെ കരവിരുതും ആകാശ കാഴ്ച്ചയും മതി വരുവോളം ആസ്വദിക്കാം.
ഇവിടെ മലമുകളിൽ നിന്ന് തൃശ്ശൂർ നഗരം കാണാൻ സാധിക്കും. ബോട്ടു സവാരിക്കും ഡാമിൽ സൗകര്യമുണ്ട്. സന്ദർശകർക്ക് വിശ്രമിക്കാൻ ഡാമിനോടു ചേർന്ന് കൊച്ചു പാർക്കും ഒരുക്കിയിട്ടുണ്ട്.
പണ്ട് ആലപ്പുഴ തുറമുഖത്ത് കപ്പലടുത്തുകൊണ്ടിരുന്നകാലത്ത് ചരക്കുകൾ കയറ്റിറക്ക് നടത്തി കൊണ്ടിരുന്നത് ഈ കടൽപ്പാലൂടെ ആയിരുന്നു
മുകളിലേക്ക് കയറുമ്പോൾ കാപ്പിത്തോട്ടങ്ങളും, കുരുമുളക് വള്ളികളും ,കാറ്റിൽ പറന്നുയരുന്ന പുല്ലുകളും പുതിയൊരു അനുഭവം തന്നെ നമുക്ക് സമ്മാനിക്കുന്നു. ഒരു വശത്ത് പശ്ചിമഘട്ടത്തിൻറെ വിശാലമായ കാഴ്ച മറുവശത്ത് പാറക്കല്ലുകളുള്ള ചെരിഞ്ഞപച്ചക്കുന്നുകൾ.
മുന്നൂറടി പൊക്കത്തിൽ നിന്നും പാൽ ഒഴുകുന്നത് പോലെ വെള്ളം പതഞ്ഞ് താഴേക്ക് പതിക്കുന്നതിനാലാണ് പാലരുവിയ്ക്ക് ഈ പേര് ലഭിച്ചത്.