ഇടുക്കി അണക്കെട്ട്

 

ഇന്ത്യയിലെ ഏക ആര്‍ച് ഡാം. രണ്ടായിരം ദശലക്ഷം ടണ്ണോളം വെള്ളം സംഭരിക്കാന്‍ കഴിയുന്ന അണക്കെട്ടിന്റെ മര്‍ദ്ദം താങ്ങാന്‍ കഴിയുന്ന ഏറ്റവും അനുയോജ്യമായ മാതൃകയെന്ന നിലയിലാണ് ആര്‍ച്ച് ഡാം പണിതത്. വെള്ളം നിറയുമ്പോള്‍ പുറത്തേക്ക് അൽപം തള്ളുന്ന രീതിയിലാണ് അണക്കെട്ടിന്റെ ഘടന. നിര്‍മാണത്തിനായി 4,64,000 ഘനമീറ്റര്‍ കോണ്‍ക്രീറ്റ് ഉപയോഗിച്ചു. ഇടുക്കി അണക്കെട്ടില്‍ ജലം സൃഷ്ടിക്കുന്ന മര്‍ദം സൂക്ഷ്മമായി നീരീക്ഷിക്കുന്നുണ്ട്. ഇതിനു പ്രത്യേക നിരീക്ഷണ കേന്ദ്രങ്ങളുണ്ട്. അണക്കെട്ടിന്റെ വലതുകരയില്‍ കുറത്തിമലയ്ക്കുള്ളില്‍ അണക്കെട്ടിലേക്കിറങ്ങാനായി 13 അടി വ്യാസത്തിലും 550 അടി ഉയരത്തിലും പാറ തുറന്ന് ലിഫ്റ്റ് നിര്‍മിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് അണക്കെട്ടിനുള്ളില്‍‌ വ്യത്യസ്ത നിലകളിലായി ഇന്‍സ്പെക്ഷന്‍ ഗ്യാലറികളുമുണ്ട്.

ഇടുക്കി ഡാം ഇന്നും വിസ്മയമാണ്. പാറയിടുക്കിന്റെ സാന്നിധ്യവും മർദ്ദവും ശക്തിയുമെല്ലാം താങ്ങാൻ കഴിവുള്ള അണക്കെട്ട് കമാനാകൃതിയിലാണ്‌ നിർമ്മിച്ചത്. 839 മീറ്റർ ഉയരമുള്ള കുറവൻ മലയെയും, 925 മീറ്റർ ഉയരമുള്ള കുറത്തിമലയെയും കൂട്ടിയിണക്കി കോൺക്രീറ്റ് കൊണ്ടു പണിത ഈ ആർച്ച് ഡാമിനു 168.9 മീറ്റർ ഉയരമുണ്ട്. മുകളിൽ 365.85 മീറ്റർ നീളവും 7.62 മീറ്റർ വീതിയും. അടിയിലെ വീതി 19.81 മീറ്ററാണ്. ഇടുക്കി അണക്കെട്ടിന് ഷട്ടറുകളില്ല എന്നതാണൊരു പ്രത്യേകത IS 456-2000 അനുസരിച്ചുള്ള എം - 40 കോൺക്രീറ്റ് മിശ്രിതമാണ് ഇടുക്കി ആർച്ച് ഡാം നിർമാണത്തിൽ ഉപയോഗിച്ചിരിക്കുന്നത്. കോൺക്രീറ്റ് മിശ്രിതം തയ്യാറാക്കുമ്പോഴത്തെ താപനില കുറയ്ക്കുന്നതിനായി ഐസ് ഉപയോഗിച്ചിരുന്നു. കനേഡിയൻ സഹായത്തോടെ ,രാജ്യത്തെ ഏറ്റവും ശക്തമായ അണക്കെട്ടുകളിലൊന്നായ ഇടുക്കി അണക്കെട്ട് ഭൂകമ്പത്തെ പ്രതിരോധിക്കത്തക്കവിധത്തിൽപ്രത്യേക ഡിസൈനോടെയാണ് പണികഴിപ്പിച്ചിട്ടുള്ളത്.

 

 

Location Map View

 


Share

 

 

Nearby Attractions

ചെങ്കുളം ഡാം


ആനച്ചാൽ പുഴക്ക് കുറുകെ സ്ഥിതി ചെയുന്ന അണക്കെട്ടാണ് ചെങ്കുളം അണക്കെട്ട്

കാൽവരി മൌണ്ട്


പച്ചപ്പണിഞ്ഞ കുന്നിന്‍മുകളില്‍ കയറി താഴ്വാരത്തില്‍ കണ്ണും നട്ട് നിന്നാല്‍ നിങ്ങള്‍ മറ്റൊരു ലോകത്താണോ എന്ന് പോലും തോന്നിപോകും

ഇടുക്കി വന്യജീവി സങ്കേതം


ആനകള്‍, കാട്ടുപോത്ത്, മ്ലാവ്, കാട്ടുപൂച്ച, കടുവ, കാട്ടുപന്നി

പാൽകുളമേട്


കാടും മേടും താണ്ടി കട്ട ഓഫ്‌ റോഡ് ഡ്രൈവിങ്ങും ആസ്വദിച്ചു ഒരു ദിവസം മുഴുവൻ ചിലവഴിക്കാൻ പറ്റിയ ഏറ്റവും നല്ല സ്ഥാലമാണിവിടേം

Checkout these

അസുരൻകുണ്ട് ഡാം


മഴക്കാലത്ത് ഏറ്റവും മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന ഡാം ആണിത്. ജലാശയത്തിന്റെ നടുവിലെ പാറക്കൂട്ടങ്ങൾക്ക്‌ മുകളിൽ നീർക്കാക്കളും കൊക്കുകളും ധ്യാനിച്ച് ഇരിക്കുന്ന കാഴ്ച അതിമനോഹരമാണ്.

കുത്തുങ്കൽ വെള്ളച്ചാട്ടം


അകലെ നിന്ന് കാണുമ്പോൾ തോന്നുന്ന മനോഹാരിതയേക്കാൾ അടുക്കും തോറും കൂടുന്ന വശ്യതയായിരുന്നു ആ വെള്ളച്ചാട്ടത്തിന്

നീലിമല വ്യൂ പോയന്‍റ്


മുകളിലേക്ക് കയറുമ്പോൾ കാപ്പിത്തോട്ടങ്ങളും, കുരുമുളക് വള്ളികളും ,കാറ്റിൽ പറന്നുയരുന്ന പുല്ലുകളും പുതിയൊരു അനുഭവം തന്നെ നമുക്ക് സമ്മാനിക്കുന്നു. ഒരു വശത്ത് പശ്ചിമഘട്ടത്തിൻറെ വിശാലമായ കാഴ്ച മറുവശത്ത് പാറക്കല്ലുകളുള്ള ചെരിഞ്ഞപച്ചക്കുന്നുകൾ.

ഇടക്കൽ ഗുഹകൾ


ഗുഹകളിൽ‍ കൊത്തി ഉണ്ടാക്കിയ ചുവർ ലിഖിതങ്ങളും ചിത്രങ്ങളും കാണാം. മൂന്ന് ഗുഹകളാണ് മലമുകളിൽ ഉള്ളത്. ക്രിസ്തുവിന് പിൻപ് 8,000 വർഷത്തോളം ഈ ഗുഹകളിലെ ചിത്രങ്ങൾക്ക് പഴക്കമുണ്ട്

ധര്‍മടം തുരുത്ത്


വേലിയിറക്ക സമയത്ത് 100 മീറ്റർ കടലിൽ കൂടി നടന്നാൽ ധർമ്മടം തുരുത്തിൽ എത്താം

;