വാഗമണ്‍

 

കേരളത്തിലെ കോട്ടയം, ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയില്‍ കിടക്കുന്ന ഈ സ്ഥലം സംസ്ഥാനത്തെ ഒരു പ്രധാന ഹണിമൂണ്‍ ലൊക്കേഷനാണ്. പരന്നുകിടക്കുന്ന പച്ചപ്പുല്‍മേടുകളും നീലമയുള്ള മലനരികളും, പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ ഒഴുകിയെത്തുന്ന പുഴകളും വെള്ളച്ചാട്ടങ്ങളും ചില്ലുപോലെ നിശ്ചലമായി കിടക്കുന്ന തടാകങ്ങളുമെല്ലാം ചേര്‍ന്ന് വാഗമണിനെ സ്വര്‍ഗീയമാക്കുന്നു. നിബിഢമായ പൈന്‍കാടുകളാണ് ഇവിടുത്തെ മറ്റൊരു പ്രധാന ആകര്‍ഷണം.

വര്‍ഷം മുഴുവന്‍ മനോഹരമായ കാലാവസ്ഥയാണ് വാഗമണിലും പരിസരങ്ങളിലും അനുഭവപ്പെടാറുള്ളത്. സഞ്ചാരികള്‍ക്ക് പലതരം വിനോദങ്ങള്‍ക്കുള്ള സാധ്യതകളാണ് വാഗമണിലുള്ളത്. പാറക്കൂട്ടക്കളില്‍ ഒരു റോക്ക് ക്ലൈംബിങ്ങാണ് ലക്ഷ്യമെങ്കില്‍ അതിനും ട്രക്കിങ്ങിനും മലകയറ്റത്തിനും പാരഗ്ലൈഡിങ്ങിനുമെല്ലാം ഇവിടെ സൗകര്യമുണ്ട്. അനേകം ജാതി പുഷ്പങ്ങളും പക്ഷികളും സസ്യലതാദികളും ഇവിടെയുണ്ട്. സമുദ്രനിരപ്പില്‍ നിന്നും 1100 മീറ്റര്‍ ഉയരത്തിലാണ് വാഗമണ്‍ സ്ഥിതിചെയ്യുന്നത്. ഏഷ്യയുടെ സ്‌കോട്‌ലാന്റ് എന്നാണ് വാഗമണ്‍ അറിയപ്പെടുന്നത്.

 

 

Location Map View

 


Share

 

 

Nearby Attractions

തങ്ങൾ പാറ


സമുദ്രനിരപ്പിൽ നിന്നും 2500 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ പാറയിലേക്ക് എത്തണമെങ്കിൽ ഏതാണ്ട് അരകിലോമീറ്ററോളം കുത്തനെയുള്ള പാറയിൽകൂടി നടക്കണം

കോട്ടത്താവളം വെള്ളച്ചാട്ടം


വാഗമൺ മലനിരയിൽ നിന്നാണ് ഈ അരുവി ഉൽഭവിക്കുന്നത്. 250 മീറ്റർ താഴ്ചയിലേക്കാണ് വെള്ളം പതിക്കുന്നത്

കോലാഹലമേട്


പൈൻ മരങ്ങൾ ആണ് ഇവിടുത്തെ ആകർഷണം.

മദാമ്മക്കുളം വെള്ളച്ചാട്ടം


സുഖമമായ റോഡ് ഗതാഗതം സാദ്ധ്യമായ ഇടമല്ല മദാമക്കുളം

പാലൊഴുകും പാറ


വർഷകാലമായൽ വളരെ മനോഹരമാണു ഈ വെള്ളച്ചാട്ടം

അരുവിക്കച്ചാൽ വെള്ളച്ചാട്ടം


ഫോട്ടോയിൽ കാണുന്ന അത്രയും വെള്ളം വർഷകാലത്തു മാത്രമേ കാണാൻ സാധിക്കു

മാർമല വെള്ളച്ചാട്ടം


വെള്ളച്ചാട്ടം കാണാൻ വരുന്നവർക്കു നീന്തിക്കുളിക്കാൻ കഴിയുംവിധം ഏറെ വിസ്തൃയിലാണ് ഈ കുളം

Checkout these

കണ്ണൂർ വിളക്കുമാടം


വിളക്കുമാടം ഇപ്പോഴും പ്രവർത്തനക്ഷമമാണ്.

പാണിയേലി പോര്


പാറക്കെട്ടുകൾ നിറഞ്ഞ പെരിയാർ നദിയും അതിലെ ചെറിയ തുരുത്തുകളും വെള്ളച്ചാട്ടവും കല്ലോടികുഴികളും ഇവിടുത്തെ പ്രധാന ഘടകങ്ങളാണ്

പാലൊഴുകും പാറ


വർഷകാലമായൽ വളരെ മനോഹരമാണു ഈ വെള്ളച്ചാട്ടം

മീൻമുട്ടി വെള്ളച്ചാട്ടം വയനാട്


കൽ‌പറ്റയിൽ നിന്ന് ഈ വെള്ളച്ചാട്ടത്തിലേക്കുള്ള വഴി നയനാനന്ദകരമാണ്. തേയിലത്തോട്ടങ്ങൾക്കും തേക്കു വനങ്ങൾക്കും ഇടക്കു കൂടി ആണ്

പുന്നപ്ര ബീച്ച്


ആലപ്പുഴ, ബീച്ച്, കടപ്പുറം

;