കേരളത്തിലെ കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിക്കു സമീപം ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ പെരുവണ്ണാമൂഴിയിൽ കുറ്റ്യാടി പുഴയുടെ കുറുകെ നിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണ് പെരുവണ്ണാമുഴി അണക്കെട്ട്(ഔദ്യോഗിക നാമം : കുറ്റ്യാടി ഡാം) കോഴിക്കോട് നഗരത്തിൽ നിന്നും 55 കി.മി. അകലെയാണ് ഇത് . പ്രാഥമികമായും കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായാണ് ഇത് നിർമിച്ചിട്ടുള്ളത് . ചക്കിട്ടപ്പാറ, കൂരാച്ചുണ്ട് പഞ്ചായത്തുകളിലായാണ് ഈ അണക്കെട്ടിന്റെ ജലസംഭരണി ഉള്ളത്. ഇവിടെ സ്പീഡ് ബോട്ട്, തുഴ ബോട്ട് സൗകര്യങ്ങൾ ഉണ്ട്. ഒരു വിനോദസഞ്ചാരപ്രദേശം കൂടിയാണിത് .
അധികം ജനത്തിരക്കില്ലാതെ കാണപ്പെടുന്ന ശാന്ത സുന്ദരമായ ബീച്ചില്‍ ആഴം കുറഞ്ഞ കടലാണ്
മാണൂരിൽ നിന്നും ഉദ്ഭവിക്കുന്ന മാണൂർ കായൽ ഒഴുകി ബീയ്യത്ത് എത്തുമ്പോൾ പേര് മാറി ബീയ്യം കായൽ ആവുന്നു
ബ്രിട്ടീഷുകാർ കെട്ടിയ കെട്ടിടമാണ്. ഏകദേശം 150 വർഷം പഴക്കമുണ്ട് പാട്ടിയാർ ബംഗ്ലാവിന്. പാട്ടിയാർ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത് ശിരുവാണി ജലാശയത്തോട് ചേര്‍ന്നാണ്. ഫോറസ്റ്റ് ഓഫീസറുടെ അനുമതി ഉണ്ടെങ്കിൽ പാട്ടിയാർ ബംഗ്ലാവിൽ താമസിക്കാം.