ശരിക്കുള്ള കുട്ടനാടിൻ്റെ ഭംഗി അറിയണമെങ്കിൽ അവിടുത്തെ ചെറിയ ഗ്രാമങ്ങൾ ആയ വെളിയനാട് ,പുളിങ്കുന്ന് , കൈനകരി, നെടുമുടി, കാവാലം, തകഴി, ചമ്പക്കുളം പോലെയുള്ള ഗ്രാമങ്ങളിൽ കൂടി യാത്ര ചെയ്യണം.കെട്ടുവഞ്ചിയിലോ , കടത്തു വള്ളത്തിൽ ചെറിയ ചാലുകളിൽ കൂടി യാത്ര ചെയ്യണം. ഈ പറഞ്ഞ കൊച്ചു ഗ്രാമങ്ങൾ എല്ലാം കൂടി ചേരുന്നതാണ് ആണ് ശരിക്കുള്ള കുട്ടനാടിൻ്റെ പ്രകൃതി ഭംഗി
മഴ ഉള്ളപ്പോൾ ഈ റൂട്ടിൽ കൂടി KSRTC ബസിൽ യാത്രചെയ്യുന്നതിൻ്റെ ഒരു ഫീൽ അനുഭവിച്ചു തന്നെ അറിയണം
ഇവിടെ നിന്നു നോക്കിയാൽ ഇടുക്കിയിലേയും എറണാകുളത്തെയും കുറച്ചു ഭാഗങ്ങളുടെ ഒരു panoramic view കാണാൻ കഴിയും
ഗുഹകളിൽ കൊത്തി ഉണ്ടാക്കിയ ചുവർ ലിഖിതങ്ങളും ചിത്രങ്ങളും കാണാം. മൂന്ന് ഗുഹകളാണ് മലമുകളിൽ ഉള്ളത്. ക്രിസ്തുവിന് പിൻപ് 8,000 വർഷത്തോളം ഈ ഗുഹകളിലെ ചിത്രങ്ങൾക്ക് പഴക്കമുണ്ട്