ലോകത്തിലെ തന്നെ ഏറ്റവും വലിയ പക്ഷി ശില്‍പം എന്ന ഖ്യാതി ആണ് ജടായു പാര്‍ക്കിന്‍റെ സവിശേഷത. എഴുപത് അടി ഉയരത്തില്‍ ആണ് പക്ഷി ഭീമന്റെ ശില്‍പ്പം നിര്‍മിച്ചിരിക്കുന്നത്. ആധുനിക സൌകര്യങ്ങളോട് കൂടിയ ഡിജിറ്റല്‍ മ്യൂസിയം, 6D തീയറ്റര്‍, ആയൂര്‍വേദ റിസോര്‍ട്ടുകള്‍ എല്ലാം ശില്പത്തിന് കീഴില്‍ ടൂറിസം വകുപ്പ് ഒരുക്കിയിട്ടുണ്ട് ഹൈടെക് സംവിധാനത്തിലുള്ള ടൂറിസം പദ്ധതിക്കാണ് രൂപം നല്‍കുന്നത്. ജടയുവിന്റെ ചിറകിലൂടെ കയറി കണ്ണില്‍ എത്തി പുറം കാഴ്ചകള്‍ കാണാനും ഷോപ്പിംഗ് സൌകര്യവും ഒരുക്കും. സാഹസികം നിറഞ്ഞ മലകയറ്റം എടുത്തു പറയേണ്ടുന്ന ഒന്നാണ്
ഐതീഹ്യം ഉറങ്ങുന്ന ജടായു പാറയില്‍ വിനോദ സഞ്ചാരികള്‍ക്ക് വിസ്മയം ഒരുക്കുന്ന കൊല്ലം ജില്ലയില്‍ ചടയമംഗലം ജങ്ങ്ഷന് സമീപം തിരുവനന്തപുരം – അങ്കമാലി എം സി റോഡിനു സമാന്തരമായി എഴുപത്തി ഒന്‍പതു ഏക്കര്‍ സ്ഥലത്ത് മൂവായിരം അടി ഉയരത്തില്‍ ആണ് പാറ സ്ഥിതി ചെയ്യുന്നത്. പാറയുടെ മുകളില്‍ നിന്നും നോക്കിയാല്‍ കിഴക്ക് ചണ്ണപ്പേട്ടയിലെ കുടുക്കത്തു പാറയും, മലമേല്‍ പാറയും, സഹ്യപര്‍വതവും പടിഞ്ഞാറ് അറബിക്കടലും കൊല്ലം തങ്കശ്ശേരി വിളക്കുമാടവും കാണാം ചരിത്ര വിദ്യാര്‍ഥികള്‍ക്ക് ഏറെ ഗുണപ്രദമായ ഒരു പ്രദേശമാണ് ജടായു പാറ. വിദേശത്ത് നിന്നുപോലും സഞ്ചാരികള്‍ ഇവിടെ എത്തി തുടങ്ങിയിരിക്കുന്നു. രാമായണത്തിലെ ജടായുവുമായി ബന്ധപ്പെട്ടെതാണ് പാറയുടെ ഐതീഹ്യം.
കോട്ടുക്കൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഏക ശിലയിൽ കൊത്തിയെടുത്ത ക്ഷേത്രമാണ് കോട്ടുക്കൽ ഗുഹാ ക്ഷേത്രം
ഗ്രാമഭംഗി നിറഞ്ഞു തുളുമ്പി നിൽക്കുന്ന പ്രദേശം. താഴെ നിന്നും ഏകദേശം 300 മീറ്ററോളം ഒണ്ട് പാറയുടെ മുകളിലേക്കുള്ള ദൂരം
വീഴുമല (അഥവാ വീണമല) പാലക്കാട് ജില്ലയിൽ ആലത്തൂരിനും (തെക്കും) ചിറ്റിലംചേരിക്കും (വടക്കും) ഇടയിൽ കിഴക്ക് പടിഞ്ഞാറായി നീണ്ട് കിടക്കുന്ന 3-4 കി.മി. നീളമുള്ള ഒരു മലയാണ്.
വലിയ കുന്നിറക്കങ്ങളില്ലാത്ത നിരപ്പായിട്ടുള്ള വനമേഖലയായതിനാല്‍ പക്ഷിനിരീക്ഷകര്‍ക്ക് ഏറ്റവും സൗകര്യപ്രദമാണ് ഇവിടം. കേരളത്തിലെ തന്നെ മറ്റ് കേന്ദ്രങ്ങള്‍ക്കില്ലാത്ത·ഒരു സവിശേഷത കൂടിയാണിത്.
മങ്കയത്തു നിന്ന് സമീപ പ്രദേശങ്ങളിലേക്ക് ട്രക്കിങ് നടത്താന്‍ സാധിക്കുമെന്നതിനാല്‍ ധാരാളം ആളുകള്‍ ഇവിടെ എത്താറുണ്ട്. ഇരുതലമൂല- അയ്യമ്പന്‍പാറ ട്രക്കിങ്, അയ്യമ്പന്‍പാറ- വരയാടുമൊട്ട ട്രക്കിങ് എന്നിവയാണ് ട്രക്കിങ് റൂട്ടുകള്‍