ചെരുപ്പടി മല മിനി ഊട്ടി

 

കണ്ണമംഗലം പഞ്ചായത്തിലെ ഒരു പ്രദേശമാണു് ചെരുപ്പടി മല. കരിങ്കൽ ക്വാറികളായി ഉപയോഗിക്കുന്ന ഈ പ്രദേശം വലിയ വലിയ കുന്നുകളും കുഴികളുമയി മാറിയിരിക്കുന്നു. പ്രകൃതി മനോഹരമായ ഒരു സ്ഥലം. ജില്ലയുടെ പകുതി ഭാഗവും ഇവിടെ നിന്നും കാണാം. കരിപ്പൂർ വിമാനത്താവളത്തിന്റെ മനോഹര കാഴ്ച ഇവിടെ നിന്നും കാണാനാവും.

വലിയ കരിങ്കൽ കുഴികളിൽ വെള്ളം നിറയുമ്പോൾ കുളിക്കാൻ വരുന്നവരും ധാരാളം. ഇവിടത്തെ ജലം കട്ടി കൂടിയതും നല്ല തണുപ്പുള്ളതുമാണു്. ഏറെ അപകടം നിറഞ്ഞ ഭാഗമാണു്. ഇവിടെ നിന്നും അല്പ്പം കൂടി ഉള്ളോട്ട് പോയിക്കെഴിഞ്ഞാല് മിനി ഊട്ടി എന്നറിയപ്പെടുന്ന ഒരു പ്രദേശവുമുണ്ട്.

സഞ്ചാരികള്‍ക്ക് കാഴ്ചയുടെ ദൃശ്യ വിസ്മയമൊരുക്കുന്ന ചെരുപ്പടി മല സമുദ്ര നിരപ്പില്‍ നിന്ന് 1300 അടി ഉയരത്തിലുള്ളതാണ് മനോഹാരിതയുടെ ദൃശ്യകുളിരാണ് ഇവിടം നമുക്ക് പകരുന്നത്. ഹരിത‘ഭംഗി നിറഞ്ഞൊഴുകുന്ന ഈ പ്രദേശം വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണിന്ന്.

ശിശിര കാലങ്ങളില്‍ മഞ്ഞില്‍ പുതച്ചു കിടക്കുന്ന ചെരുപ്പടി മലക്ക് മിനി ഊട്ടി എന്ന പേരുകൂടിയുണ്ട്. സായാഹ്നങ്ങളിലെ നേരിയ കുളിരും ഇളം കാറ്റും സഞ്ചാരികളുടെ മനം നിറക്കുന്നതാണ്. കരിപ്പൂര്‍ വിമാനത്താവളവും ഇവിടെ വിമാനമറിങ്ങുന്നതും പറന്നുയരുന്നതുമെല്ലാം നേരിട്ട് കാണാനുമാകും. .

 

 

Location Map View

 


Share

 

 

Checkout these

കുംഭവുരുട്ടി വെള്ളച്ചാട്ടം


കാടിനുളിലൂടെ പോകുമ്പോള്‍ പലപ്പോഴും മൃഗങ്ങള്‍ മുന്നില്‍ പെടാറുണ്ട്.

കൊട്ടഞ്ചേരി ഹിൽസ്


ഇളം നീല നിറമുള്ള ആകാശത്തിനു കീഴെ കാറ്റിലാടുന്ന പുൽ തരികൾ, മരച്ചില്ലകൾ, പക്ഷികളുടെയും കിളികളുടെയും കളകളാരവങ്ങൾ

പേരിങ്ങൽകുത്തു ഡാം


അണക്കെട്ടിന്റെ ജലസംഭരണിയിൽ വിനോദസഞ്ചാരികൾക്ക് യന്ത്രത്തോണിസവാരി നടത്താനുള്ള സൗകര്യം ഇവിടെയുണ്ട്.

ശിരുവാണി


പുറം ലോകത്തെ മറച്ചുകൊണ്ട് കോട്ട പോലെ നാലുപാടും ഉയർന്നു നിൽക്കുന്ന മലനിരകളും മുകളിൽ നിന്ന് താഴേക്ക് പതിക്കുന്ന വെള്ളിരേഖ പോലെ പല വലിപ്പത്തിലുള്ള വെള്ളച്ചാട്ടങ്ങളും പുൽമേടുകളും ചോലവനങ്ങളും താഴ് വരയിൽ കുണുങ്ങിയോടുന്ന

പാണ്ടിപത്ത്


സഞ്ചാരികള്‍ക്ക് ഭാഗ്യമുണ്ടെങ്കില്‍ കാട്ട് പോത്തുകളെ വളരെയടുത്ത് നിന്ന് കാണാനാകും

;