കടലില്‍ നീന്താന്‍ ഉചിതമായ പ്രദേശമാണ് ചെറായി ബീച്ച്. പടിഞ്ഞാറു ഭാഗത്ത് കടലും കിഴക്ക് കായലുമുള്ള ഈ പ്രദേശം കേരളത്തില്‍ മാത്രം കാണാവുന്ന പ്രത്യേകതകളോടു കൂടിയ ടൂറിസ്റ്റ് കേന്ദ്രമാണ്. ഇടതിങ്ങിയ കേരവൃക്ഷങ്ങളും ചീനവലകളും ഏവരെയും ആകര്‍ഷിക്കും.
വൈപ്പിൻ ദ്വീപിന്റെ ഭാഗമാണ് ചെറായി .15 കിലോമീറ്റർ നീളമുള്ള ഈ കടൽത്തീരം ആഴം കുറഞ്ഞതും വൃത്തിയുള്ളതുമാണ് . ഒരുപാട് വിനോദസഞ്ചാരികൾ കടലിൽ നീന്തുവാനും വെയിൽ കായുവാനുമായി ചെറായി കടൽത്തീരത്തെത്തുന്നു .ചിപ്പികളും കായൽ -കടൽ സംഗമവും പലപ്പോഴായി വരുന്ന ഡോള്ഫിനുകളും ഈ കടൽത്തീരത്തിന്റെ ആകർഷണമാണ്.
കേരളത്തിൽ ഏറ്റവും വിസ്തൃതമായ കടപ്പുറങ്ങളിലൊന്നാണിത്.. മുനക്കലിലെ സായാഹ്നം ഒരിക്കൽ അനുഭവിച്ചവർ മറക്കില്ല.
കേരളത്തിലെ ഏറ്റവും ചെറിയ നാഷണല് പാര്ക്ക് ആണ് പാമ്പാടും ചൊല അഥവാ പാമ്പാടും ഷോല
ടിപ്പുസുല്ത്താനും, ചിറക്കല് രാജവംശവും ഇവിടം സൈനികത്താവളമായി ഉപയോഗിച്ചിരുന്നുവത്രേ. ചേരമാന് പെരുമാളിന്റെ ഭരണകാലത്തും ഈ കോട്ട ഉപയോഗിച്ചിരുന്നു
കേരളത്തിലെ തന്നെ ഏറ്റവും വലിയതെന്ന് പ്രശസ്തിയാർജ്ജിച്ച ആനവളർത്തൽ കേന്ദ്രമാണ് പുന്നത്തൂര് കോട്ട. ഇവിടുത്തെ കോവിലകം സിനിമാ പ്രേമികൾക്ക് ഏറെ സുപരിചിതമാണ്. ഒരു വടക്കൻ വീരഗാഥയടക്കം പല സിനിമകളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്