പീച്ചി-വാഴാനി വന്യജീവി സംരക്ഷണ കേന്ദ്രത്തിനടുത്തായിട്ടാണ് അസുരന്‍കുണ്ട് ഡാം സ്ഥിതി ചെയ്യുന്നത്.തൃശൂര്‍ വഴിയും ചെറുതുരുത്തി വഴിയും ഇവിടേക്കെത്താം.ആറ്റൂര്‍ എന്ന സ്ഥലത്തുനിന്നും ഡാം സൈറ്റിലേക്കുള്ള റോഡ് കാണാം...
ഈ റോഡ് ആദ്യം ചെന്നെത്തുന്നത് ഫോറസ്റ്റ് ഔട്ട്പോസ്റ്റിലാണ്.ഫയര്‍ സീസണില്‍ ഇങ്ങോട്ട് പ്രവേശനം ഉണ്ടാകാറുമില്ല.ഔട്ട്പോസ്റ്റ് പിന്നിട്ടുള്ള യാത്ര ചെറിയ കാട്ടിലൂടെയാണ്.മാനും മയിലും ഉണ്ടാകാറുള്ള വഴിയാണ്,ഒരാളെയും കാണാതെ ഞങ്ങള്‍ നേരെ ഡാമിലെത്തി...
ചെറിയ വെള്ളച്ചാട്ടങ്ങളൊക്കെ പ്രതീക്ഷിച്ചൊരു യാത്രയായിരുന്നു.പക്ഷേ ഡാമില്‍ പോലും വെള്ളം നിറയാത്ത കാഴ്ചയാണ് കണ്ടത്.നിറഞ്ഞു കവിഞ്ഞ ഡാം കണ്ടില്ല,പക്ഷേ ഡാമിലൂടെ കുറെ നടക്കാനായി..
വെള്ളം നിറഞ്ഞൊഴുകുമ്പോള്‍ മാത്രം ഇങ്ങോട്ട് പോരുക..മികച്ച കാഴ്ചകള്‍ ഉണ്ടാകും...
മുമ്പ് വായിച്ചതോര്‍ക്കുന്നു, ഏതോ അസുരന്‍റെ തല വീണ സ്ഥലമാണത്രെ അസുരന്‍കുണ്ടായത്
©Nisar Mohamed
തോണിയിൽ 3-4 മണിക്കൂർ യാത്രയ്ക്ക് 1000 രൂപയാണ്. 4-5 ആളുകൾക്കു ഒരു തോണിയിൽ കയറാം. ചെറിയ ബോട്ടുകൾ ഉണ്ടെങ്കിലും ചെറുതുരുത്തുകളിലേക്കഉള്ള യാത്രയ്ക്ക് അത് അനുയോജ്യമല്ല
താഴേക്ക് പതിക്കുന്ന വെള്ളം വേഗത്തിൽ ഒഴുകി പോകുന്നത് കൊണ്ട് ഏത് മഴക്കാലത്തും അര ഭാഗത്തോളം മാത്രമേ വെള്ളം കാണു.
അവിടെ എല്ലാരും പ്രണയത്തിലായിരുന്നു. അറുപതു കഴിഞ്ഞ വന്മരങ്ങൾ തന്നെ ചുറ്റി വലിയുന്ന കാട്ടുവള്ളികളോട്..പൂഴിമണ്ണിൽ ഉയർന്നും താഴ്ന്നും രതിയിലേർപ്പെട്ട തായ് വേരുകൾ..കല്ലിനോടും മണലിനോടും കിന്നാരം പറഞ്ഞു പതഞ്ഞൊഴുകുന്ന പുഴ
പാറക്കൂട്ടങ്ങളും കിളികളുടെ ശബ്ദവും തണുത്ത വെള്ളമൊഴുകുന്ന അരുവിയും അടിത്തട്ടിലെ പരൽ മീനുകളും ഉരുളൻ കല്ലുകളും പിന്നെ എങ്ങും നിറഞ്ഞു നിൽക്കുന്ന പച്ചപ്പും മനസ്സിന് കുളിർമയേകും
അഷ്ടമുടിക്കായലും കല്ലടയാറും സംഗമിക്കുന്നിടത്ത് ചെമ്മീന് കെട്ടും കണ്ടല്കാടും കണ്ട് ചെറിയ പാലങ്ങളും കായലിലേക്ക് ചാഞ്ഞു കിടക്കുന്ന മരച്ചില്ലകളും പിന്നിട്ട് തോടിന്റെ ചെറിയ കൈവഴികളില് കൂടിയുള്ള യാത്ര.