ആനയടിക്കുത്തിലെക്കോരു യാത്ര

 

തൊടുപുഴ വന്ന കുറച്ച് നാൾ കഴിഞ്ഞത് മുതൽ കേൾക്കുന്ന ഒരു പേരാണ് ആനയടികുത്ത വെള്ളച്ചാട്ടം എന്നത്. കുറച്ച് നാളായി പോകാൻ മനസിൽ കരുതിയ ഒരു സ്ഥലം. തൊടുപുഴയിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ ദൂരം മാത്രമേ ഇങ്ങോട്ടേക്കുള്ളൂ.

ഞാനും സുഹൃത്തുക്കളായ അൽത്താഫ്, ആഷിക് എന്നിവരോടൊപ്പം ആനയടികുത്ത കാണുവാൻ ഇറങ്ങി. പോകുന്ന വഴി ചെറിയൊരു വെള്ളച്ചാട്ടവും കാണാം. ബൈക്ക് നിറുത്തി അവിടെ കുറച്ച് സമയം ചിലവഴിച്ചു. തൊമ്മൻകുത്തിൽ നിന്നും വരുന്ന വെള്ളമാണിത്. ഈ ഭാഗത്ത് വെള്ളം പാറക്കൂട്ടങ്ങൾക്കിടയിലൂടെ പരന്നൊഴുകുന്നു. നാട്ടുകാർ സ്ഥിരമായി ചൂണ്ടായിടാൻ വരുന്ന സ്ഥലമാണിത്. ശേഷം വണ്ടിയെടുത്ത ആനയടികുത്തിലേക്ക്.

പ്രശസ്തമായ തൊമ്മൻകുത്ത വെള്ളച്ചാട്ടത്തിൽ നിന്നും 1 കിലോമീറ്റർ മാത്രം അകലെയാണ് ഈ സ്ഥലം. പലർക്കും ഇങ്ങനെയൊരു സ്ഥലം ഉള്ളത് അറിയില്ല. വെള്ളച്ചാട്ടത്തിലേക്ക് ഒരു ബോർഡ് പോലുമില്ല. തൊമ്മൻകുത്ത പോകുന്ന വഴിയിൽ നിന്നും അൽപം ദൂരം ഇടത് വശത്തേക്ക് പോകുമ്പോഴാണ് സ്ഥലം. അവിടെ നിന്നും കുത്തനെയുള്ള കയറ്റമാണ് എങ്കിലും വഴി കോൻക്രീറ്റ് ചെയ്തിട്ടുള്ളത് വലിയൊരു ആശ്വാസമാണ്. അതുകൊണ്ട് തന്നെ വെള്ളചാട്ടത്തിന്റെ അടുത്ത വരെ കാറും ബൈക്കുമെല്ലാം പോകും.

നേരെ ചെല്ലുന്നത് വെള്ളച്ചാട്ടം താഴേക്ക് പതിക്കുന്നതിന്റെ അടുത്തേക്കാണ്. അവിടെ നിന്നും അൽപം താഴേക്ക് ഇറങ്ങി നടന്നാൽ വെള്ളച്ചാട്ടമായി. കമ്പി വേലി കെട്ടി തിരിച്ചിട്ടുണ്ട് എന്നതിനാൽ വഴിയുടെ കാര്യത്തിൽ സംശയം ഇല്ല. വഴിയിൽ കുറച്ച് മുന്നിൽ ഒരു വ്യൂ പോയിന്റും ഉണ്ട്.

വെള്ളച്ചാട്ടം നല്ല ഭംഗിയോടെ ഒഴുകുന്നു. മുകളിൽ കണ്ട വെള്ളച്ചാൽ ഇവിടുത്തെ ഒരു പാറക്ക്ക് മുകളിലൂടെ പരന്ന് ഒഴുകി താഴേക്ക് പതിക്കുന്നു. സുന്ദരമായ കാഴ്ചയാണിത്. സാധാരണ ഒരു വെള്ളചാട്ടത്തിലൊക്കെ പോകുമ്പോൾ പല ആഴത്തിലുള്ള കുഴികളും ഉയർന്ന ജല നിരപ്പും നമ്മെ ഭയപ്പെടുത്താറുണ്ട്. നീന്താൻ അറിയാത്തവർ ആണെങ്കിൽ അൽപം ഭയത്തോടെ മാത്രമേ അവിടെ നില്ക്കു. പക്ഷെ ഇവിടെ നേരെ മറിച്ചാണ് കാര്യങ്ങൾ. താഴേക്ക് പതിക്കുന്ന വെള്ളം വേഗത്തിൽ ഒഴുകി പോകുന്നത് കൊണ്ട് ഏത് മഴക്കാലത്തും അര ഭാഗത്തോളം മാത്രമേ വെള്ളം കാണു. അതുകൊണ്ട് തീരെ നീന്താൻ അറിയാത്തവർക്ക് പോലും ഇവിടം ആസ്വദിക്കാൻ സാധിക്കും. കുട്ടികൾക്ക് പോലും യാതൊരു ഭയവും കൂടാതെ കുളിച്ച് തിമർക്കാം. തൊമ്മൻ കുത്ത് വെള്ളച്ചാട്ടത്തിലേക്ക് എപ്പോഴും ബസ് ഉണ്ട് എന്നത് കൊണ്ട് ഇങ്ങോട്ട് ബസ്സിലും വരവുന്നതാണ്. തൊടുപുഴയിൽ നിന്നും തൊമ്മൻകുത്തിലേക്ക് പ്രൈവറ്റ് ബസ്സുകൾ ഒരുപാടുണ്ട്. എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന സ്ഥലമാണ് ആനയടികുത്ത വെള്ളച്ചാട്ടം.

©Muhsin Ishaque

 

 

 


Share

 

 

Checkout these

ചാലക്കുടി വാഴച്ചാൽ വഴി വാൽപ്പാറക്ക്


റോഡിന്റെ ഇരുവശങ്ങളിലും നിരവധി മരങ്ങളും , നമ്മളെ കാടിന്റെ അനുഭൂതിയിലേക്ക് വിളിച്ച് ഉണർത്തുന്ന കാറ്റും ,സൗന്ദര്യം തുളുബുന്ന നിരവധി മൃഗങ്ങളെയും ഇവിടെ കാണാം

അതിരപ്പള്ളി -ഷോളയാർ-മലക്കപ്പാറ-വാൽപ്പാറ യാത്ര


കുറച്ചു ദിവസം കഴിഞ്ഞു ഒരു വാർത്ത കേട്ട്.....ഞങ്ങൾ പോയി നിന്ന എസ്റ്റേറ്റ് ഇൽ കടുവ ഇറങ്ങി രണ്ടു പേരെ കടിച്ചു കൊണ്ട് പോയി......എന്ന്....ദൈവമേ

ഒരു ലഡ്ഡു പൊട്ടിയ കഥ


തെക്കൻ കേരളത്തിലെ മറ്റു ബീച്ചുകളിൽ നിന്ന് വ്യത്യസ്തമായി വർക്കലയ്ക്കു മാത്രം ഉള്ള പ്രത്യേകത ആണ് വർക്കലയുടെ സ്വന്തം ക്ലിഫ്... ക്ലിഫിൽ നിന്നാൽ ബീച്ച് മാത്രമല്ല നമ്മൾ കാണുന്നത്...ബീച്ചിൽ സന്തോഷത്തോടെ കളിച്ചു രസിച്ചു നടക്കുന്ന ആൾക്കൂട്ടത്തിന്റെ മനസ്സ് നമുക്ക് തൊട്ടറിയാൻ സാധിക്കും,

ആനയടിക്കുത്തിലെക്കോരു യാത്ര


താഴേക്ക് പതിക്കുന്ന വെള്ളം വേഗത്തിൽ ഒഴുകി പോകുന്നത് കൊണ്ട് ഏത് മഴക്കാലത്തും അര ഭാഗത്തോളം മാത്രമേ വെള്ളം കാണു.

മൺറോ തുരുത്ത് യാത്ര


തോണിയിൽ 3-4 മണിക്കൂർ യാത്രയ്ക്ക് 1000 രൂപയാണ്. 4-5 ആളുകൾക്കു ഒരു തോണിയിൽ കയറാം. ചെറിയ ബോട്ടുകൾ ഉണ്ടെങ്കിലും ചെറുതുരുത്തുകളിലേക്കഉള്ള യാത്രയ്ക്ക് അത് അനുയോജ്യമല്ല

;