കേരളത്തിലെ ഇടുക്കി ജില്ലയിലെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് രാമക്കൽമേട്. തേക്കടി-മൂന്നാർ റൂട്ടിൽ നെടുംകണ്ടത്തിനു 15 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം. കേരള-തമിഴ്‌നാട് അതിർത്തിയിൽ, സമുദ്രനിരപ്പിൽ നിന്ന് 1100 മീറ്റർ ഉയരത്തിലാണ് രാമക്കൽമേട്. നിലയ്ക്കാത്ത കാറ്റിനാൽ സമ്പന്നമാണ് ഇവിടം. ഇന്ത്യയിലേറ്റവുമധികം കാറ്റു വീശുന്ന ഒരു സ്ഥലവുമാണിത്, കൂടാതെ മണിക്കൂറിൽ ശരാശരി 32.5 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശാറുണ്ട്. ചിലയവസരങ്ങളിൽ അത് മണിക്കൂറിൽ 100 കിലോമീറ്റർ വരെയാകും. കാറ്റിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന വിൻഡ് എനർജി ഫാമിന്റെ കേരളത്തിലെ രണ്ടാമത്തെ സ്ഥലമാണിത്.
കുറച്ചു വർഷങ്ങൾക്കു മുൻപു നിർമ്മിച്ച കുറവൻ, കുറവത്തി പ്രതിമകളും ഇവിടെ ഉണ്ട്. ഇവിടെ നിന്നും നോക്കിയാൽ തമിഴ്നാടിന്റെ ദൂരകാഴ്ചകളും, കൃഷിയിടങ്ങളും കാണാം.
ത്രേതായുഗകാലത്ത് സീതയെ അന്വേഷിച്ച് ശ്രീലങ്കയ്ക്കുള്ള ശ്രീരാമന്റെ യാത്രാമധ്യേ ഈ മേടിൽ ഇറങ്ങിയെന്നാണ് ഐതിഹ്യം. സേതുബന്ധനത്തിനായ് രാമേശ്വരം തിരഞ്ഞെടുത്തത് ഇവിടെ വെച്ചായിരുന്നുവത്രേ. ശ്രീരാമന്റെ പാദങ്ങൾ പതിഞ്ഞതിനാലാണ് ഈ സ്ഥലത്തതിന് രാമക്കൽമേട് എന്ന പേര് വന്നത്. മറ്റൊരു ഐതിഹ്യം മേടിന് മുകളിലെ 'കല്ലുമ്മേൽ കല്ലു'മായി ബന്ധപ്പെട്ടതാണ്. വനവാസകാലത്ത് പാണ്ഡവൻമാർ ഇവിടെ വന്നപ്പോൾ, ദ്രൗപതിക്ക് മുറുക്കാൻ ഇടിച്ചു കൊടുക്കാൻ ഭീമസേനൻ ഉപയോഗിച്ചതാണ് ആ കല്ല് എന്നുമാണത്.
സൂര്യോദയവും അസ്തമയവും ഇവിടുത്തെ മനോഹര കാഴ്ചയാണ് . കൂടാതെ കൃഷ്ണഗിരി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം ഇ കുന്നിൻ മുകളിൽ നിന്നുള്ള മറ്റൊരു മനോഹര കാഴ്ചയാണ് .
കടലിൽ ഇറങ്ങുന്നവർക് കടുത്ത അടിയൊഴുക് തടസ്സമാണ് അതിനാൽ സാഹസത്തിനു മുതിരാതിരിക്കുന്നതാണ് നല്ലത്.
ബല്ജിയം തറയോട് പതിച്ച മുറികള്, വലിയ തേക്കുമരങ്ങളില് പണിതീര്ത്ത കൊട്ടാരക്കെട്ടുകള്, കരംപിരിവ് മുതല് കരുതല്ധനം വരെ സൂക്ഷിച്ചിരുന്ന സ്ട്രോങ്റൂം, ഔഷധമരക്കട്ടില്, ഭരണാധികാരികള് ഇരുന്ന് പ്രജകളുടെ പരാതിയും ന്യായവിചാരവും നടത്തിയിരുന്ന കല്ല് ഇരിപ്പിടം ഒക്കെ ഇപ്പോഴുമുണ്ട്.