അടിക്കടി ഉണ്ടായിരുന്ന തിരുവനതപുരം യാത്രയിൽ എപ്പോഴും. ശ്രദ്ധയിൽ പെട്ട സ്ഥലമായിരുന്നു മൺറോതുരുത്ത്. ഒരവസരം കിട്ടിയപ്പോൾ ചാടി ഇറങ്ങി.. കൊല്ലം സ്റ്റേഷൻ കഴിഞ്ഞാൽ ഉടൻവരുന്ന ഒരു ചെറിയ സ്റ്റേഷൻ ആണ് മൺറോതുരുത്ത്. അഷ്ടമുടിക്കായലും കല്ലടയാറും കൊണ്ട് ചുറ്റപ്പെട്ട ഒരു ദ്വീപ് ആണ്.
ഇറങ്ങിയപ്പോൾ തന്നെ അവിടത്തെ മുക്കും മൂലയും അറിയാവുന്ന സുഹൃത്തും ഒരു ഗൈഡുമായ ശരത്തിനെ വിളിച്ചു.ഞങ്ങൾ ഒരുമിച്ചു അ ദ്വീപ് മൊത്തം കറങ്ങി.ദ്വീപിന്റെ മുക്കും മൂലയും അവൻ കൊണ്ട് കാണിച്ചു.
അടിസ്ഥാനപരമായി എട്ടു ദ്വീപുകളുടെ ഒരു ക്ലസ്റ്റർ ആണ് ഈ ദ്വീപ്. 13.4 ചതുരശ്ര കിലോമീറ്റർ ആണ് ദ്വീപിന്‍റെ മൊത്തം വിസ്തീർണ്ണം. മൂന്നു വശവും കല്ലടയാറും ഒരു വശം അഷ്ടമുടിക്കായലും, വെള്ളത്താൽ ചുറ്റപ്പെട്ട് ആയിരത്തോളം ചെറു തോടുകളാൽ സമ്പന്നമാക്കപ്പെട്ട് എട്ടു തുരുത്തുകൾ ചേർന്നതാണ് മൺറോതുരുത്ത്.
അവിടത്തെ വൃത്തി കണ്ടാൽ കൊച്ചിക്കാർ നാണിച്ചുപോകും വെള്ളത്താൽ ഇത്ര ചുറ്റപ്പെട്ടിട്ടും ഒരു കടലാസ്സ് കഷ്ണം പോലും അതിലേക് ആരും ഇട്ടിട്ടില്ല . പ്രകൃതി ഭംഗി ഇഷ്ടപെടുന്നവർക്കും..ഗ്രാമത്തിലൂടെ ഉള്ള തോണി യാത്ര ഇഷ്ടപെടുന്നവർക്കും പറ്റിയ സ്ഥലമാണ്. ചെമ്മൺ പാതകൾ പോലെ വളഞ്ഞുപുളഞ്ഞു പോകുന്ന കൈത്തോടുകൾ ഇ കൈതോടിലൂടെ വഞ്ചിയിൽ ദ്വീപ് മൊത്തം കറങ്ങാം. ഇതാണ് എന്നെ അങ്ങോട്ട് ആകർഷിച്ച ഘടകവും. വഞ്ചിയിലെ യാത്രക്കിടയിൽ ഇടക്കിടക്ക് ചെറിയ പാലങ്ങളും വൃക്ഷ ശികിരങ്ങളും വരുമ്പോൾ ശരത്തിന്റെ ഭാഷയിൽ ഒന്ന് ബഹുമാനിക്കണം.തല കുനിച്ചു കൊടുക്കണം. നല്ല രസമാണ് അത്. ഇരുവശങ്ങളിലും തെങ്ങിൻ തലപ്പുകൾ, കരിമീനും കൊഞ്ചും നീന്തിത്തുടിക്കുന്ന ഇടത്തോടുകൾ, മീൻ കോരിയെടുത്തു വാരുന്ന കൊച്ചു വള്ളങ്ങൾ, ഇരപിടിക്കുന്ന നീർകാക്കകൾ, പക്ഷിക്കൂട്ടങ്ങൾ, , കെട്ടുവള്ളങ്ങൾ,കക്ക വാരുന്ന തൊഴിലാളികൾ കണ്ടൽ കാടുകൾ. തുടങ്ങിയ പ്രകൃതി രമണീയ ഗ്രാമകാഴ്ചകള്‍ ആണ് ഇ വഞ്ചിയാത്രയിൽ മുഴുവൻ. പിന്നെ അവിടത്തെ ജങ്കാർ സർവീസും.അവിടന്ന് നോക്കിയാൽ കാണാവുന്ന പെരുമൺ പാലവും..ദുരന്ത സ്മാരകവും.. ദ്വീപിൽ ആകെയുണ്ടായിരുന്ന പൂട്ടിപോയ കള്ളുഷാപ്പും..എല്ലാം ഞങ്ങൾ കറങ്ങി.
പുരാതന ഒരു പള്ളിയുണ്ട് അവിടെ.ഉണ്ണിയേശുവിനെ കയ്യിലേന്തിയ മാതാവ് സാരി ആണ് വേഷം.അത് ഒരു വ്യത്യസ്തത ആയി തോന്നി.പോകുന്ന വഴിക്ക് നല്ല ഞാവൽ പഴവും ഉണ്ട്.. അവസാനം അസ്തമയം കാണാൻ സ്പെഷ്യൽ ആയ ഒരു സ്ഥലത്തേക്കു ആണ് ശരത് കൊണ്ടുപോയത് കണ്ടൽ ചെടി വളഞ്ഞു ആർച്ചു പോലെ .ഒരു ഗുഹ എന്നാണ് അവൻ പറയുന്നത്. പ്രകൃതിയുടെ ഒരു കല അതിനിടയിലൂടെ അസ്തമയം കാണാൻ നല്ല ഭംഗിയാണ് . അവസാനത്തെ തീവണ്ടിയിൽ അവിടന്ന് പോരുമ്പോൾ അവിടത്തെ ട്രെയിൻ ടിക്കറ്റ് കണ്ടു പഴയകാലത്തെ ടിക്കറ്റ് അത് ചിലപ്പോ അവിടെ മാത്രേ കാണു പക്ഷെ ഒരെണ്ണം ഞാൻ കയ്യിൽ എടുത്തു മൺറോ തുരുത്തിന്റെ ഓർമക്കായി. ഇനിയും പോണം മൺറോ
©Mobin Human
റോഡിന്റെ ഇരുവശങ്ങളിലും നിരവധി മരങ്ങളും , നമ്മളെ കാടിന്റെ അനുഭൂതിയിലേക്ക് വിളിച്ച് ഉണർത്തുന്ന കാറ്റും ,സൗന്ദര്യം തുളുബുന്ന നിരവധി മൃഗങ്ങളെയും ഇവിടെ കാണാം
ഇത്രത്തോളം മനോഹരമായതും അപകടരഹിതമായതും ആയ മറ്റൊരു വെള്ളച്ചാട്ടം കാണുമോ എന്ന് പോലും അറിയില്ല..... കൊച്ചു കുട്ടികൾക്ക് വരെ വെള്ളച്ചാട്ടത്തിൽ ഭയമില്ലാതെ കുളിക്കാം എന്നതാണ് പ്രേത്യേകത. മുട്ടോളം വെള്ളം മാത്രമേ ഇവിടുള്ളൂ
പാറക്കൂട്ടങ്ങളും കിളികളുടെ ശബ്ദവും തണുത്ത വെള്ളമൊഴുകുന്ന അരുവിയും അടിത്തട്ടിലെ പരൽ മീനുകളും ഉരുളൻ കല്ലുകളും പിന്നെ എങ്ങും നിറഞ്ഞു നിൽക്കുന്ന പച്ചപ്പും മനസ്സിന് കുളിർമയേകും
അഷ്ടമുടിക്കായലും കല്ലടയാറും സംഗമിക്കുന്നിടത്ത് ചെമ്മീന് കെട്ടും കണ്ടല്കാടും കണ്ട് ചെറിയ പാലങ്ങളും കായലിലേക്ക് ചാഞ്ഞു കിടക്കുന്ന മരച്ചില്ലകളും പിന്നിട്ട് തോടിന്റെ ചെറിയ കൈവഴികളില് കൂടിയുള്ള യാത്ര.
ഇരുവശങ്ങളിലും തെങ്ങിൻ തലപ്പുകൾ, കരിമീനും കൊഞ്ചും നീന്തിത്തുടിക്കുന്ന ഇടത്തോടുകൾ, മീൻ കോരിയെടുത്തു വാരുന്ന കൊച്ചു വള്ളങ്ങൾ, ഇരപിടിക്കുന്ന നീർകാക്കകൾ, പക്ഷിക്കൂട്ടങ്ങൾ, , കെട്ടുവള്ളങ്ങൾ,കക്ക വാരുന്ന തൊഴിലാളികൾ കണ്ടൽ കാടുകൾ