പാണിയേലി പോരിന്റെ മറുകരയിലായി സ്ഥിതിചെയ്യുന്ന ഈ പ്രദേശം മഹാഗണിതോട്ടങ്ങളാൽ ചുറ്റപെട്ടതാണ്. ഗവണ്മെന്റ് റിസേർവ്ഡ് ഫോറെസ്റ് ആയ ഇവിടേക്ക് സഞ്ചാരികളുടെ തള്ളിക്കയറ്റം ഇല്ലാത്തതുകൊണ്ട് തന്നെ കാടും കാട്ടാറും അതുപോലെ സംരക്ഷിക്കപ്പെട്ടിട്ടുണ്ട് ഇന്നും.
പാറക്കെട്ടുകൾ നിറഞ്ഞ പെരിയാർ നദിയും അതിലെ ചെറിയ തുരുത്തുകളും വെള്ളച്ചാട്ടവും കല്ലോടികുഴികളും ഇവിടുത്തെ പ്രധാന ഘടകങ്ങളാണ്
കേരളത്തിലെ ജൈവ ജന്തു വൈവിധ്യങ്ങളുടെ പരിച്ഛേദമാണിവിടം. മഴക്കാലമായ ജൂലൈ മുതൽ സെപ്റ്റംബർ വരെ പൂർണ്ണതോതിൽ വെള്ളച്ചാട്ടത്തിൻ്റെ ഭംഗി ആസ്വദിക്കാനാവും.
1795ൽ ശ്രീ രാമവർമ തമ്പുരാൻ ഡച്ച് മാതൃകയിൽ പണികഴിപ്പിച്ച ഈ കൊട്ടാരം അതിന്റെ വ്യത്യസ്തമായ ശില്പ ചാതുര്യം കൊണ്ട് വളരെ പ്രശസ്തമാണ്
ഗുഹകളിൽ കൊത്തി ഉണ്ടാക്കിയ ചുവർ ലിഖിതങ്ങളും ചിത്രങ്ങളും കാണാം. മൂന്ന് ഗുഹകളാണ് മലമുകളിൽ ഉള്ളത്. ക്രിസ്തുവിന് പിൻപ് 8,000 വർഷത്തോളം ഈ ഗുഹകളിലെ ചിത്രങ്ങൾക്ക് പഴക്കമുണ്ട്
മരോട്ടിച്ചാൽ വെള്ളച്ചാട്ടത്തിന്റെ ഒന്നാമത്തെ വെള്ളച്ചാട്ടം വരെ മാത്രമാണ് ഇപ്പോൾ പ്രവേശനം. വേനൽകാലത്ത് വെള്ളം കുറവാണെങ്കിലും സഞ്ചാരികൾക്കും വെള്ളച്ചാട്ടത്തിൽ കുളിക്കാൻ എത്തുന്നവരുടെ എണ്ണത്തിനും കുറവൊന്നുമില്ല.