തൊടുപുഴയ്ക്കടുത്ത് , വണ്ണപ്പുറം പഞ്ചായത്തിലെ പട്ടയക്കുടിക്ക് സമീപമാണ് ഈ മനോഹരസ്ഥലം. മലമുകളില്‍ പാറപ്പുറത്ത് സ്ഥിതി ചെയ്യുന്ന വനവും തണുത്ത കാറ്റുമാണ് സഞ്ചാരികളെ ഇവിടേക്ക് ആകര്‍ക്ഷിക്കുന്നത് . കാര്‍ കടന്നുപോകുന്ന വഴികള്‍ പോലും സുന്ദര ഗ്രാമങ്ങളില്‍കൂടെ യാണ് . പാതകള്‍ക്കു വശങ്ങളിലായീ പാറകെട്ടുകളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ വഴി. സമുദ്രനിരപ്പില്‍ നിന്ന് 891 മീറ്ററാണ് ഉയരം. രണ്ട് കിലോമീറ്റര്‍ കീഴ്ക്കാം തൂക്കായ പാറയിലൂടെ സഞ്ചരിച്ച് വേണം മലമുകളിലെത്താന്‍. ഇവിടെയാണ് രണ്ടര ഏക്കറോളം നിബിഡ വനം. നൂറുകണക്കിന് ഔഷധ സസ്യങ്ങളാല്‍ സമ്പുഷ്ടമാണ് ഈ പ്രദേശം.
മലമുകളില്‍ നിന്ന് വിദൂരതയില്‍ കൊച്ചി നഗരം ഉള്‍പ്പെടെയുള്ളവയുടെ കാഴ്ച ആസ്വദിക്കാന്‍ കഴിയും. മൂന്ന് ചെറു വെള്ളച്ചാട്ടങ്ങള്‍ ചേര്‍ന്ന് വലിയൊരു വെള്ളച്ചാട്ടമാകുന്നതും സുന്ദരമായ കാഴ്ചയാണ്.
മുനിയറകളും ഐതിഹ്യം വിളിച്ചോതുന്ന കഥകളുമുണ്ട് ഇവിടെ. ഈ പ്രദേശത്തെ മലമുകളിലെ വനമദ്ധ്യത്തില്‍ വലിയ ഒരു തടാകം ഉണ്ടായിരുന്നതായും തടാകത്തില്‍ സ്വര്‍ണ്ണ മത്സ്യങ്ങള്‍ ഉണ്ടായിരുന്നതായും ഐതിഹ്യം പറയുന്നു. വനവാസികള്‍ കുളത്തിനരികെ എത്തുകയും, സ്വര്‍ണ്ണ മത്സ്യത്തെ പിടിക്കാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ മത്സ്യം പാറതുളച്ച് അപ്രത്യക്ഷമായെന്നും ഐതിഹ്യമുണ്ട്. അതുകൊണ്ടാണ് ഈ പ്രദേശത്തിന് മീനുളിയാന്‍പാറ എന്ന് പേരുവന്നത്. എന്നാല്‍ മിനീന്റെ ചെതുമ്പലുപോലിരിക്കുന്ന വലിയ പാറ ഉള്ളതുകൊണ്ടാണ് മീനുളിയാന്‍പാറ എന്നറിയപ്പെടുന്നതെന്നും വാദമുണ്ട്. ഒരുകാലത്ത് വലചിക്കിയപാറ, വലതൂക്കാന്‍പാറ എന്നീ പേരുകളിലും ഇവിടം അറിയപ്പെട്ടിരുന്നു.
അപൂര്‍വ്വയിനം സസ്യങ്ങള്‍ പശ്ചിമഘട്ട വനപ്രദേശങ്ങളില്‍ മാത്രം കാണുന്നതും, അവയില്‍ ചിലത് ഇടുക്കിയില്‍ മാത്രം കാണപ്പെടുന്നതും നാശോന്മുഖമായി മാറിക്കൊണ്ടിരിക്കുന്നതുമായ 27 ല്‍ അധികം നിത്യഹരിത സസ്യങ്ങള്‍ ആണ് ഇവിടെ ഉള്ളത്. ഇവിടെ കാണപ്പെടുന്ന മുനിയറയുടെ അവശിഷ്ടങ്ങള്‍ ചരിത്ര പ്രാധാന്യമര്‍ഹിക്കുന്നവയാണ്. 1960 ന്റെ അവസാന പാദം വരെ മീനുളിയാന്‍പാറ പരിസര പ്രദേശങ്ങളില്‍ കടുവ, പുലി, ആന, വരയാട് തുടങ്ങിയവയുടെ സജീവ സാന്നിദ്ധ്യമുണ്ടായിരുന്നു.
ചെങ്കുത്തായ പാറക്കെട്ടുകൾക്കിടയിലൂടെ 3 ഘട്ടമായിട്ടാണ് വാളറ വെള്ളച്ചാട്ടം ഒഴുകിയെത്തുന്നത്.
ഇവിടെ മുകളിലായുള്ള പരന്ന പാറപ്പുറത്തിരുന്നാൽ സ്വസ്ഥമായി വെള്ളച്ചാട്ടം കാണാം.
അകലെ നിന്ന് കാണുമ്പോൾ തോന്നുന്ന മനോഹാരിതയേക്കാൾ അടുക്കും തോറും കൂടുന്ന വശ്യതയായിരുന്നു ആ വെള്ളച്ചാട്ടത്തിന്
പാറക്കൂട്ടങ്ങളും കിളികളുടെ ശബ്ദവും തണുത്ത വെള്ളമൊഴുകുന്ന അരുവിയും അടിത്തട്ടിലെ പരൽ മീനുകളും ഉരുളൻ കല്ലുകളും പിന്നെ എങ്ങും നിറഞ്ഞു നിൽക്കുന്ന പച്ചപ്പും മനസ്സിന് കുളിർമയേകും
ജൂൺ മുതൽ ആഗസ്ത് വരെയാണ് ഈ വെള്ളച്ചാട്ടം നല്ല ഭംഗിയിൽ ആസ്വദിക്കാൻ പറ്റിയ സമയം. ചെറുതായിരുന്നാലും, അതിന്റെ ഒഴുക്ക് റോഡിന് വളരെ അടുത്തായതുകൊണ്ടും, മഞ്ഞു തുള്ളിപോലെ വെള്ളം കാഴ്ചക്കാരുടെ മേൽ വീഴുന്നു.
ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു കിലോമീറ്റർ മാറി സഞ്ചരിച്ചാൽ ലൈറ്റ് ഹൗസിലെത്താം. 1862-ലാണ് ആദ്യത്തെ